ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന് കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. […]
Tag: BJP
ബി.ജെ.പിക്ക് സഹായകരമായി മൂന്നിടത്ത് സി.പി.എം രാജി
ത്രിതല പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം സി.പി.എം നേതാക്കൾ രാജിവച്ച മൂന്ന് ഗ്രാമ പഞ്ചായത്തിലും തീരുമാനം ബി.ജെ.പിക്ക് സഹായകരമായി. മറ്റ് കക്ഷികളുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പ്രസിഡന്റുമാർ രാജിവച്ചത്. എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടിയെടുത്ത തീരുമാനത്തെയാണ് സി.പി.എം അട്ടിമറിച്ചത്. തൃശൂരിലെ അവിണിശ്ശേരി, ആലപ്പുഴയിലെ തിരിവൻവണ്ടൂർ, പത്തനംതിട്ടയിലെ കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് രാജി പ്രഖ്യാപനത്തിലൂടെ സി.പി.എം, ബി. ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നുകൊടുത്തത്. ഇതിൽ രണ്ടിടത്തും കോൺഗ്രസ് പിന്തുണയാണ് സി.പി.എം നിരാകരിച്ചത്. കഴിഞ്ഞ തവണ […]
റാന്നിയിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്
റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എൽഡിഎഫിനു ലഭിച്ചു.
ഗുജറാത്തില്‍ ബിജെപിക്കു തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് വാസവ പാര്‍ട്ടി വിട്ടു
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി ഭറൂചില്‍ നിന്നുള്ള ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ ഇകോ സെന്‍സിറ്റീവ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന വാസവയുടെ ആവശ്യം കേന്ദ്രം നിരാകരിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് കരുതപ്പെടുന്നു. രാജിക്കാര്യം അറിയിച്ച് വാസവ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സിആര്‍ പാട്ടീലിന് കത്തയച്ചു. തുടര്‍ച്ചയായ അഞ്ചു തവണ ഭറൂചില്‍ നിന്ന് ലോക്‌സഭയിലെത്തിയ നേതാവാണ് ഇദ്ദേഹം. ഗുജറാത്തില്‍ നിന്ന് ആറു തവണ എംപിയായി. പാര്‍ട്ടിയോട് […]
പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സണെ തീരുമാനിക്കാനാകാതെ ബിജെപി
നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെയും ഉപധ്യാക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനില്‍ക്കെ ബി.ജെ.പി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പാർട്ടിക്ക് അകത്തെ തർക്കമാണ് തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം. കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലെത്തിയെങ്കിലും ഗ്രൂപ്പ് വഴക്കാണ് ചെയർപേഴ്സൺ, വൈസ് ചെയർമാൻ പ്രഖ്യാപനം വൈകുന്നതിന് കാരണം. ജോർജ് കുര്യന്റെ നേതൃത്വത്തിൽ നഗരസഭയിലെ കൗൺസിലർമാരുടെ വോട്ടെടുപ്പ് […]
ഹോട്ടൽ വളഞ്ഞ് കർഷകർ; പിൻവാതിലിലൂടെ രക്ഷപെട്ട് ബി.ജെ.പി നേതാക്കൾ
പഞ്ചാബ് ഭഗ്വാരയിലെ ഹോട്ടൽ ഉപരോധിച്ച് പ്രതിഷേധിച്ച കർഷകരിൽനിന്ന് പിൻവാതിലിലൂടെ പോലീസ് സംരക്ഷണയിൽ രക്ഷപെട്ട് ബി.ജെ.പി നേതാക്കൾ. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങൾക്ക് ഹോട്ടലിൽ ഒത്തുചേർന്ന ബി.ജെ.പി നേതാക്കൾക്കാണ് ഒളിച്ചുപുറത്തുകടക്കേണ്ടിവന്നത്. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്‍റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്‌ല എന്നിവരാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്. ബി.ജെ.പി നേതാക്കൾ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞാണ് ഭാരതി കിസാൻ യൂണിയന്റെ നേതൃത്വത്തില്‍ ഹോട്ടൽ ഉപരോധിച്ചത്. കേന്ദ്രത്തിലെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്. […]
നിതീഷ് കുമാറിന്റെ എം.എല്‍.എമാരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
അരുണാചൽ പ്രദേശിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. പാർട്ടിയുടെ ഏഴില്‍ ആറ് എം.എല്‍.എമാരും കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിനിരിക്കെയാണ് ജെ.ഡി.യു നേതൃത്വത്തിന് തരിച്ചടിയായി നേതാക്കൾ പാർട്ടി വിട്ടത്. പുതിയ സംഭവ വികാസത്തോടെ സംസ്ഥാനത്തെ അറുപതംഗ നിയമസഭയില്‍ ജെ.ഡി.യുവിന് ഒരു എംഎല്‍എ മാത്രമാണ് ശേഷിക്കുന്നത്. തലെം തബോഹ്, ഹെയെംഗ് മംഗ്ഫി, ജിക്കി ടാക്കോ, ദോര്‍ജി വാമാങ്ഡി, ദോംഗ്രു സിയോംഗ്ജു, കാംഗോഗ് താക്കു, എന്നീ എം.എല്‍.എമാരാണ് ബി.ജെ.പിയിൽ […]
ബംഗാൾ ഗുജറാത്ത് ആകാൻ അനുവദിക്കില്ല, ബി.ജെ.പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മമത ബാനർജി
കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിനെ ഗുജറാത്ത് ആക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് മമതയുടെ പുതിയ പ്രസ്താവന . “ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല” മമത ബാനർജി പറഞ്ഞു. 2020 ബംഗ്ലാ സംഗീത് മേളയിൽ സംസാരിക്കുകയായിരിക്കുന്നു അവർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗാൾ സന്ദർശിക്കുകയും തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ […]
‘സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണത്തില്‍ കേന്ദ്രം ഒരു ലജ്ജയുമില്ലാതെ ഇടപെടുന്നു’; മമത ബാനര്‍ജി
പശ്ചിമ ബംഗാളിന്‍റെ ഭരണത്തില്‍ ഒരു ലജ്ജയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിലൂടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റിന്‍റെ ഭരണത്തില്‍ ഇടപെടുന്നുവെന്നാണ് മമതയുടെ വിമര്‍ശനം. ഫെഡറലിസം നിലനിര്‍ത്താന്‍ ഐക്യപ്പെട്ട രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് മമത. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് കേന്ദ്രവും മമതയും തമ്മിലെ പോര് ശക്തമായത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയിക്കാന്‍ ബി.ജെ.പിയുടെ തന്ത്രമാണ് ഈ ആക്രമണമെന്ന് തൃണമൂല്‍ മന്ത്രി സുബ്രത […]
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി
പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. തൃണമൂലിന് പുറമെ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മിഡ്‌നാപുരിൽ നടക്കുന്ന റാലിയിൽ അമിത് ഷ സംസാരിക്കും. തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കടുത്ത വെല്ലുവിളി ഉയർത്തി കൊണ്ടാണ് ബി.ജെ.പി ഇത്തവണ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ […]











