National

‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ […]

Entertainment Sports

സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും

നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും […]

India

“വസ്തുതകളെ ഭയക്കുന്നവർ സത്യസന്ധരായ മാധ്യമപ്രവർത്തകരെയും ഭയക്കുന്നു”; വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സിംഘു അതിർത്തിയിൽ നിന്നും രണ്ട് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. “കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അവർ ഒരു കാര്യം മറക്കുന്നു. നിങ്ങൾ കൂടുതൽ അടിച്ചമർത്തും തോറും നിങ്ങൾക്കെതിരെയുള്ള അവരുടെ പ്രതിഷേധത്തിന്റെ ശബ്ദം കൂടുകയേ ഉള്ളൂ.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു

India National

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു

ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു. ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു. സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ […]

India National

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” […]

India National

ബി.ജെ.പിക്കെതിരെ ഇടതുമുന്നണിയും കോണ്‍ഗ്രസും മമതയോടൊപ്പം അണിചേരണം: തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബി.ജെ.പിക്കെതിരായുളള പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം ഇടതുമുന്നണിയും കോണ്‍ഗ്രസും അണിചേരണമെന്ന അഭ്യര്‍ത്ഥനയുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ”ഇടതുമുന്നണിയും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബി.ജെ.പി വിരുദ്ധരാണെങ്കില്‍, ബി.ജെ.പിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മമത ബാനര്‍ജിയോടൊപ്പം ചേരും.” മുതിര്‍ന്ന ടി.എം.സി എം.പി സൗഗാത റോയി പറഞ്ഞു. പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖം എന്നാണ് ടി.എം.സി മേധാവി സൗഗാത, മമത ബാനര്‍ജിയെ […]

India National

തെരഞ്ഞെടുപ്പ് തോറ്റാൽ ബി.ജെ.പി പ്രവർത്തകർ ട്രംപ് അനുകൂലികളെ പോലെ പെരുമാറും : മമത

ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാൽ പ്രവർത്തകർ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “തെരഞ്ഞെടുപ്പ് തോൽക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ട്രംപ് അനുകൂലികളെ പോലെ പെരുമാറും “- നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. തന്റെ പാർട്ടിയിൽ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാർട്ടിയായി മാറിയെന്നു അവർ പറഞ്ഞു. മറ്റുള്ള പാർട്ടിയിൽ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത പറഞ്ഞു. […]

Kerala

ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി: പാലക്കാട് നഗരസഭയില്‍ വീണ്ടും വിവാദം, പ്രതിഷേധം

ജയ് ശ്രീറാം ബാനർ വിവാദത്തിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത് വിവാദത്തിൽ. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽ പെട്ടത്. പ്രതിപക്ഷ കൗൺസിലർമാരും വിവിധ യുവജന സംഘടനകളും പ്രതിഷേധിച്ചു. നഗരസഭ കൗൺസിൽ ഹാളിനകത്ത് സ്റ്റാന്‍റിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതിനിടയിലാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. പൊടുന്നനെ പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. ഗാന്ധി പ്രതിമയുടെ […]

India National

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. […]

Kerala

ബിജെപിയിലെ കലഹം: കേന്ദ്രനേതൃത്വം കേരളത്തിലേക്ക്

സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടുന്നു. സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടാത്തതിന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം വേലായുധനും […]