യു.ഡി.എഫിന് ബി.ജെ.പിയുടെയും ആർ.എസ്. എസിന്‍റെയും വോട്ട് വേണ്ടെന്ന് എം.എം ഹസ്സൻ. വർഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉൾപ്പെടെ ഒരിടത്തും ബി.ജെ.പി-ആര്‍. എസ്.എസ് വോട്ട് വേണ്ടെന്നും ഹസ്സന്‍ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനകരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവ് പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അഴിമതിയിൽ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി തുടർ നടപടി ഇല്ലാതാക്കുകയാണ്. ഇഡിക്കെതിരായ ധനമന്ത്രിയുടെ പരാമർശം ചന്ത പിരിവുകാരുടെ ഭാഷയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു. അന്വേഷണ […]
Tag: BJP
യു.ഡി.എഫ് അധികാരത്തില്‍ വന്നാൽ കെ.മുരളീധരൻ മന്ത്രിയെന്ന് തരൂർ
കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്‍കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്‍റെ വിജയത്തോടെ ഉണ്ടാവുക.അടുത്ത പന്ത്രണ്ട് ദിവസം യു.ഡി.എഫിന് നിര്‍ണ്ണായകമാണെന്ന് പറഞ്ഞ തരൂര്‍ യു.ഡി.എഫ് ഭരണത്തില്‍ കയറുമെന്നും അവകാശപ്പെട്ടു. കടുത്ത മത്സരമാണ് ഉള്ളത്. പക്ഷേ ആളുകളുടെ ആവേശമൊക്കെ കാണുമ്പോള്‍ വിജയപ്രതീക്ഷയാണ് ഉള്ളത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു പാട് സ്ഥാനാര്‍ഥികളുണ്ട്. അവരെക്കുറിച്ച് കൂടുതലറിയുമ്പോള്‍ ആവേശം കൂടുകയാണ്. നേമത്തെ ബി.ജെ.പി അവരുടെ സ്വന്തം ഗുജറാത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഗുജറാത്ത് നമുക്ക് വേണ്ട. ഗുജറാത്ത് ഗുജറാത്തില്‍ തന്നെയിരുന്നോട്ടെ. ഞങ്ങള്‍ നേമം വിട്ടുകൊടുക്കുകയില്ല. അതുകൊണ്ടാണ് ഇത്ര […]
തിരുവനന്തപുരം പിടിക്കാന്‍ കടുത്ത പോരാട്ടവുമായി മൂന്ന് മുന്നണികളും
തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം പിടിക്കാന്‍ ശക്തമായ പ്രചരണത്തിലാണ് മുന്നണികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിനെതിരെയുള്ള വോട്ടുകച്ചവട ആരോപണം എല്‍.ഡി.എഫ്. ഒരിക്കല്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതെല്ലാം ജനങ്ങള്‍ തള്ളി കളഞ്ഞെന്നാണ് ശിവകുമാറിന്‍റെ മറുപടി. താര പദവിയുള്ള സ്ഥാനാര്‍ഥിയിലൂടെ മണ്ഡലം പിടിക്കാമെന്നാണ് ബി.ജെ.പി കണക്ക്കൂട്ടല്‍. 2011ല്‍ രൂപീകൃതമായത് മുതല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ തൃവര്‍ണ്ണ പതാകയാണ് പാറിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു കുറയുകയും നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടു കൂടുകയും ചെയ്യുന്ന പ്രത്യേക ട്രന്‍ഡ്. എതിര്‍ചേരിക്കാര്‍ ബി.ജെ.പിയുമായി വോട്ടുകച്ചവടമെന്ന […]
ഉത്തരാഖണ്ഡില്‍ ബി.ജെ.പി വീഴും, കോണ്‍ഗ്രസ് തിരിച്ചുവരും; സര്‍വേ ഫലം പുറത്ത്
ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രീ പോള്‍ സര്‍വ്വേ. എ.ബി.പി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേയിലാണ് ഭരണകക്ഷിയായ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന ഫലം പുറത്തുവന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സർവേയില്‍ ബി.ജെ.പിയെ പിന്തള്ളി പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഫലസൂചന. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 മുതല്‍ 37 സീറ്റ് വരെയും ബി.ജെ.പിക്ക് 24 മുതല്‍ 30 […]
ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് കെ. മുരളീധരൻ
ബിജെപി നേതാവ് ആർ. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.പിയുമായ കെ. മുരളീധരൻ. ആർഎസ്എസിന്റെ ചട്ടക്കൂടിൽ വളർന്നുവന്ന ആളാണ് അദ്ദേഹം. സാധാരണ രാഷ്ട്രീയക്കാരെ പോലെ പറയുന്ന ആളല്ല ബാലശങ്കറെന്നും മുരളീധരൻ പറഞ്ഞു. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും ബാലശങ്കറിന്റെ ആരോപണം. സിപിഐഎം-ബിജെപി നേതൃത്വങ്ങൾ തമ്മിൽ ധാരണയുണ്ടെന്ന ആരോപണം ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് തന്നെ ബോധപൂർവമാണ് ഒഴിവാക്കിയതെന്നും […]
സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുന്നത് ശബരിമല ചര്‍ച്ചയാക്കാന്‍: പി കെ കൃഷ്ണദാസ്
ശബരിമല ചർച്ചയാക്കാനാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് മീഡിയവണിനോട്. രണ്ടിടത്തും സുരേന്ദ്രന്‍ വിജയിക്കും. നേമത്തോട് കൂടി മുരളീധരന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. 2016ല്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് 87 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ ജനങ്ങള്‍ സുരേന്ദ്രനെ ജയിപ്പിക്കും. […]
ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് ഇ.ശ്രീധരന്‍ താഴരുതെന്ന് ഷാഫി പറമ്പില്‍
ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം വകയിരുത്തി നിർമ്മിക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അപാകതകളുണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥി ഈ ശ്രീധരൻ . എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരൻ ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ .ശ്രീധരനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയ ഈ ശ്രീധരൻ നിർമ്മാണത്തിലെ കാല താമസത്തെ വിമർശിച്ചു. […]
പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിനായി, അധികാരത്തിനായല്ല: രാഹുല്‍ ഗാന്ധി
2014ന് ശേഷം ഇന്ത്യയിലെ പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും അധികാരത്തിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ധാര്‍ഷ്ട്യത്തെയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ജനങ്ങള്‍ക്കായി പാര്‍ട്ടിയെ തുറന്ന് വെച്ച് മോദി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പുകളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു. ഓര്‍ക്കുക, കോൺഗ്രസ് പാർട്ടി രൂപീകരിച്ചപ്പോള്‍ അടിസ്ഥാനപരമായി ചെറുത്തുനിൽപ്പുകളെ ഏകോപിപ്പിക്കുകയായിരുന്നു. അക്രമാസക്തമായ പ്രതിരോധം അല്ല അന്നും ഇന്നും കോണ്‍ഗ്രസിന്‍റെ രീതി. എല്ലാ തലങ്ങളിലും ചെറുത്തുനില്‍പ്പുണ്ട്. പലതരം ആളുകള്‍, പലതരം ആശയങ്ങള്‍. കോണ്‍ഗ്രസിന് അവരോടെല്ലാം ബഹുമാനത്തോടെ ഇടപെടാന്‍ കഴിയണം. എല്ലാവരെയും […]
കൊക്കയ്‌നുമായി ബിജെപി യുവനേതാവ് പിടിയിൽ
കൊൽക്കത്ത: കൊക്കയ്ൻ കൈവശം വച്ചതിന് ബിജെപി യുവനേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. നൂറ് ഗ്രാം കൊക്കയ്‌നാണ് ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തത് എന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് പ്രൊബീർ കുമാർ ദേയും ഇവർക്കൊപ്പം അറസ്റ്റിലായി. ‘കുറച്ചു മുമ്പ് ലഹരി മാഫിയയിൽ ഇവർ ഉൾപ്പെട്ടിരുന്നു. ചിലർക്ക് ലഹരി എത്തിക്കാനായി പ്രൊബീറിനൊപ്പം ഇവർ എത്തി എന്ന് രഹസ്യവിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്’ – പൊലീസ് പറഞ്ഞു. പഴ്‌സിലും കാറിന്റെ സീറ്റിനുമടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കയ്ൻ. പുലർച്ച […]
ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ.ശ്രീധരൻ
കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ഇ.ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. […]












