വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ നേട്ടം. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപി ജയിച്ചു. 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള മധ്യപ്രദേശിൽ 28 – ൽ 19 സീറ്റുകളിൽ ബിജെപിയ്ക്കാണ് വിജയം. 9 സീറ്റിൽ കോൺഗ്രസും ജയിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപിക്കാണ് ജയം. യു.പിയിൽ ഏഴുസീറ്റുകളിൽ 6ലും ബി.ജെ.പിയും ഒന്നിൽ സമാജ്‍വാദി […]
Tag: BJP
ബിജെപിയെ കാത്തിരിക്കുന്നത് ട്രംപിന്‍റെ ഗതി: മെഹബൂബ മുഫ്തി
ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. ബിഹാറിലെ എക്സിറ്റ്പോളുകള്‍ എന്‍ഡിഎക്ക് പരാജയം പ്രവചിച്ചത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രതികരണം. “അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും”- ജമ്മുവിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മെഹബൂബയുടെ പ്രതികരണം. ബിഹാറിലെ മഹാസഖ്യത്തെ മുന്നോട്ടു നയിച്ച തേജസ്വി യാദവിനെ മെഹബൂബ അഭിനന്ദിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ കൃത്യമായ വിഷയങ്ങളാണ് തേജസ്വി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ചതെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലാകട്ടെ യുവാക്കള്‍ക്ക് ജോലി ഇല്ല. […]
തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും
തദ്ദേശ തെരഞ്ഞെടുപ്പിലേക്കായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും. കോർപ്പറേഷനിലെ 70 സീറ്റിൽ സി.പി.എമ്മാണ് മത്സരിക്കുന്നത്. 46 വനിതകളെയാണ് കോർപ്പറേഷൻ നിലനിർത്താൻ സി.പി.എം മത്സര രംഗത്തിറക്കിയത്. രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 70 സീറ്റിൽ സി.പി.എം മത്സരിക്കും. 17 സീറ്റിൽ സി.പി.ഐയും ബാക്കി 13 സീറ്റ് ഘടകകക്ഷികൾക്കുമാണ്. 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷൻ കേരള കോൺഗ്രസ് എമ്മിനും നൽകിയിട്ടുണ്ട്. കോർപ്പറേഷൻ സ്ഥാനാർത്ഥികളിൽ […]
ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കം നിരവധി നേതാക്കൾ അറസ്റ്റിൽ
സംസ്ഥാന സർക്കാർ നിർദ്ദേശം ലംഘിച്ച് ബിജെപി നടത്തിയ വെട്രിവേൽ യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞു. യാത്ര നയിച്ച സംസ്ഥാന പ്രസിഡൻ്റ് എൽ മുരുഗൻ അടക്കം നിരവധി ബിജെപി നേതാക്കൾ അറസ്റ്റിലായി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, യാത്ര നടത്തുന്നത് അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത് വിലക്കിയത്. ഇത് ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. മുരുഗനോടൊപ്പം ബിജെപി നേതാക്കളായ എച്ച് രാജ, സിടി രവി, പൊൻ രാധാകൃഷ്ണൻ എന്നിവരും മറ്റ് നിരവധി ബിജെപി പ്രവർത്തകരും കസ്റ്റഡിയിലായിട്ടുണ്ട്. തിരുത്തണി ക്ഷേത്രത്തിന് സമീപം […]
ബി.ജെ.പിയുടെ ‘യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ബി.ജെ.പിയുടെ ‘വെട്രി വേല്‍ യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വ്യാഴാഴ്ച്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിവരം അറിയിച്ചത്. കോവിഡ് കാരണമാണ് യാത്ര അനുവദിക്കാനാവാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. തമിഴ്നാട്ടിലെ സഖ്യകക്ഷിയായ എ.ഐ.എഡി.എം.കെ സര്‍ക്കാരിന്‍റെ നടപടി ബി.ജെ.പി കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്‍റെ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി നിഷേധിച്ചത്. തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്ന മുരുകനെ ഉയര്‍ത്തിക്കാട്ടി വെട്രിവേല്‍ യാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. […]
ബി.ജെ.പിക്കുളളിൽ കെ.സുരേന്ദ്രനെതിരെ വിമത നീക്കം ശക്തമാവുന്നു
ബി.ജെ.പിക്കുളളിൽ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ വിമത നീക്കം ശക്തമാവുന്നു. സുരേന്ദ്രന്‍റെ പ്രവർത്തന ശൈലിക്കെതിരെ 20ലേറെ പേർ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിനയച്ചു. സുരേന്ദ്രനെതിരെ പരാതി അയച്ച ശോഭാ സുരേന്ദ്രന് പിന്തുണയുമായി ദേശീയ സമതി അംഗം കെ.പി ശ്രീശനും രംഗത്തെത്തി. ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പിന്നാലെയാണ് കെ.സുരേന്ദ്രനെതിരെ ബി.ജെ.പി സംസ്ഥാന നേതൃനിരയിലെ 24 പേർ ഒപ്പിട്ട പരാതി പർട്ടി കേന്ദ്ര നേതൃത്വത്തിനയച്ചത്. സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തിൽ ഗ്രൂപ്പ് പ്രവർത്തനമാണ് പാർട്ടിക്കുളളിൽ ഇപ്പോൾ നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതേ […]
‘100 എം. പി മാരെ പോലും തികച്ചെടുക്കാൻ ഇല്ലാത്തവർ….! ‘ കോൺഗ്രസിനെ പരിഹസിച്ച് മോദി
ഉപതെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് നരേന്ദ്രമോദി. ലോക്സഭയും രാജ്യസഭയും ഒരുമിച്ചെടുത്താൽ പോലും കോൺഗ്രസിന് 100 എം.പി മാരെ തികച്ചു കാണിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. കോൺഗ്രസിനെ ജനം പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു . ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ്സ് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ഇന്ന് അവരുടെ സ്ഥാനം എവിടെയാണെന്ന് നോക്കൂ. രാജ്യസഭയും ലോക്സഭയും ഒരുമിച്ചെടുത്താൽ പോലും 100 അംഗങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അവസ്ഥയിലാണ് […]
ബി.ജെ.പിയിലെ പൊട്ടിത്തെറി; കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം
ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നതയില്‍ കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കള്‍ പോയതും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാക്കിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരുപക്ഷവും. സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ പരസ്യമായ വിഴുപ്പലക്കിലിലേക്ക് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പോയത് പാര്‍ട്ടിയെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.അതു കൊണ്ട് തന്നെ പ്രശ്നത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിന് കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗവും.കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശോഭ സുരേന്ദ്രന്‍റെ വിമതപക്ഷവും ഒരുപോലെ പരാതിയുമായി ദേശീയ […]
ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി
ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. പുനഃസംഘടനയില്‍ തഴയപ്പെട്ട ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പുതിയ ചേരി പാര്‍ട്ടിയില്‍ രൂപം കൊണ്ടു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറ്റിയത്. ദേശീയ പുനഃസംഘടനയിലും അര്‍ഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ പ്രതിഷേധം പരസ്യമായി ശോഭ പ്രകടിപ്പിക്കയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പുതിയ ചേരിക്കും തുടക്കമായിരിക്കുയാണ്. പുനഃസംഘടനയില്‍ […]
‘എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു; ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു’-കമല്‍നാഥ്
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്. ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു. അവര്‍ നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു ‘ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് […]