ഖത്തര്‍ ലോകകപ്പില്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ അല്പസമയത്തിനകം സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് സ്വിസ് സംഘം ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. സമീപകാലങ്ങളില്‍ മികച്ച പ്രകടനം കാത്തുസൂക്ഷിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് കഴിഞ്ഞ നാല് ലോക കപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.
ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മറികടക്കാന്‍ ഇതുവരെ സ്വിറ്റ്സര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ വിടവ് തീര്‍ക്കാനാകും അല്‍ ജനൂബില്‍ ഇത്തവണ സ്വിസ് ശ്രമിക്കുക. മുറത്ത് യകിന്‍ ആണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ കോച്ച്.
യൂറോപ്യന്‍ ലീഗുകളില്‍ കരുത്ത് തെളിയിച്ച മൗമി എന്‍ഗമല, ടോക്കോ എകമ്പി, സാമ്പോ അയ്സ്, ആന്‍ഡ്രെ ഒനാന അടക്കമുളള താരങ്ങള്‍ ഇത്തവണ കാമറൂണ്‍ സ്ക്വാഡിലുണ്ട്. സമീപകാലത്ത് വലിയ മുന്നേറ്റമില്ലാതിരുന്ന കാമറൂണിന് ഇത്തവണ മികച്ച മുന്നേറ്റതാരങ്ങളുടെ സാന്നിധ്യമുണ്ടെന്നത് ഗുണകരമാണ്. റിഗോബെര്‍ട്ട് സോങ് ആണ് കാമറൂണിന്റെ കോച്ച്.