Sports

സ്‌പെയിനെ സമനിലയില്‍ കുരുക്കി ജര്‍മനി

ജര്‍മനി ആരാധകര്‍ക്ക് ഏറെ നിര്‍ണായകമായിരുന്ന ഇന്നത്തെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. സ്പാനിഷ് പാസിംഗ് കരുത്തിനെ പ്രതിരോധ മികവില്‍ ജര്‍മനി തളച്ചിട്ട മത്സരം ആവേശകരമായിരുന്നു. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോല്‍വി ഏറ്റുവാങ്ങിയ ജര്‍മനിക്ക് ഇന്ന് സ്‌പെയിനെ സമനിലക്കുരുക്കിലാക്കാന്‍ കഴിഞ്ഞതിനാല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി. എങ്കിലും ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരം (ജര്‍മ്മനി vs കോസ്റ്ററിക്ക ), (സ്‌പെയിന്‍ vs ജപ്പാന്‍ ) നിര്‍ണ്ണായകമായി മാറും.  ജീവന്മരണ പോരാട്ടത്തില്‍ സ്‌പെയിന് നേര്‍ക്ക് ജര്‍മനി കനത്ത പ്രതിരോധക്കോട്ടയാണ് കെട്ടിയത്. ഫുള്‍ക്രഗിലൂടെയാണ് […]

Sports Switzerland

കാമറൂണിന്റെ ആഫ്രിക്കന്‍ കുതിരകളെ നേരിടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്

ഖത്തര്‍ ലോകകപ്പില്‍ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനകം സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് സ്വിസ് സംഘം ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. സമീപകാലങ്ങളില്‍ മികച്ച പ്രകടനം കാത്തുസൂക്ഷിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞ നാല് ലോക കപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മറികടക്കാന്‍ ഇതുവരെ സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ വിടവ് തീര്‍ക്കാനാകും അല്‍ ജനൂബില്‍ ഇത്തവണ സ്വിസ് ശ്രമിക്കുക. മുറത്ത് യകിന്‍ ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കോച്ച്. യൂറോപ്യന്‍ ലീഗുകളില്‍ കരുത്ത് തെളിയിച്ച മൗമി എന്‍ഗമല, ടോക്കോ […]

Sports

വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ഖത്തറില്‍ അവനിറങ്ങുന്നു; ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഓള്‍ഡ് ട്രാഫോഡിനോട് അയാള്‍ക്ക് വിടപറയേണ്ടി വരുന്നുണ്ട്. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അവന് തുറന്ന് പറയേണ്ടി വരുന്നുണ്ട്… ആദ്യ ഇലവനില്‍ ഇടം പിടിക്കാനാകാതെ പോകുന്നുണ്ട്.. പക്ഷേ ലോക ഫുട്ബാളിന്റെ രാജാവിന് വീഴച്ചകളില്‍ വീണു പോകാനാകില്ല തോല്‍വിയിലും അവസര നിഷേധത്തിന്റെ കാലത്തും ഫോമില്ലായ്മയുടെ സങ്കട കാലത്തും വീണു പോകണമെങ്കില്‍ അവന്റെ പേര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നല്ലാതാകണം. ഖത്തറിന്റ പ്രതീക്ഷയുടെ പുല്‍മൈതാനത്ത് അല്‍ റിഹ്ല പന്തുരുളുമ്പോള്‍ അവിടെ ആകാശത്തോളമുറന്ന് പോര്‍ച്ചുഗലിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഒരു CR7 ഉണ്ടാകും അവന്‍ ലോകകപ്പിന്റെ സുന്ദര […]

Sports

കുതിപ്പ് തുടര്‍ന്ന് ഫ്രാന്‍സ്; എംബാപെയുടെ ഗോളില്‍ ഫ്രഞ്ച് പടയുടെ തേരോട്ടം; 4-1

ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ -ഫ്രാന്‍സ് ആവേശപ്പോരാട്ടം. ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മുന്നില്‍. ഇരട്ട ഗോളോടെ നാലാം ഗോള്‍ ജിറൂഡ് ഫ്രാന്‍സിനായി നേടി. എംബാപെയുടെ മനോഹര ഹെഡറിലൂടെയായിരുന്നു ഫ്രഞ്ച് സംഘത്തിന്റെ മൂന്നാം ഗോള്‍. ആദ്യപകുതിയില്‍ തന്നെ ഇരുടീമുകളും മൂന്ന് ഗോളുകളോടെ കളി മികവ് നിലനിര്‍ത്തിയുള്ള നീക്കങ്ങളായിരുന്നു. ആവേശകരമായ പോരാട്ടത്തിനാണ്അല്‍ ജനൂബ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഓസീസ് വല തകര്‍ത്ത് 32ാം മിനുറ്റില്‍ ഫ്രാന്‍സി വേണ്ടി ജിറൂഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ജിറൂഡ് മികച്ച കളിയാണ് […]

Sports

മിന്നലായി വലൻസിയ; ഖത്തറിനെതിരെ ഇക്വഡോറിന് ജയം

22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു. 22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് […]

Kerala

ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത 30 ഓളം വാഹനങ്ങൾക്കെതിരെ നടപടി

ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി. അപകടകരമായി വാഹനമോടിച്ച മുപ്പതോളം വാഹനങ്ങൾക്കെതിരെയാണ് നടപടി.  ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസ്. അപകടകരമായി വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പത്തോളം വാഹന ഉടമകളെ പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുള്ളതിനാൽ ഇതിന്റെ ദൃശ്യങ്ങൾ […]

Sports

ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്

ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.  നവംബർ ഇരുപതിൽ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. 29 രാവുകളിൽ ലോകമാകെ ആ വെളിച്ചം പരക്കും. ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും.മെസിക്കും നെയ്മറിനും റൊണാൾഡോക്കും ബെൻസേക്കുമെല്ലാം ആ കഥകളിൽ ഷഹരിയാറിന്റെ ഛായയാകും. ഷഹറസാദ കഥകൾ പറഞ്ഞ ഷഹരിയാറിന്റെ. അലാവുദീന്റെ അത്ഭുത വിളക്ക് പോലെ ഡെൻമാർക്കോ കോസ്റ്റാറിക്കയോ ക്രൊയേഷ്യയോ, നമ്മളുടെ ചിന്തകളിലില്ലാത്ത മറ്റേതെങ്കിലും […]

Sports

‘കേരളം ലോകകപ്പ് ചൂടിൽ’; പുള്ളാവൂരിലെ കട്ട് ഔട്ടുകൾ ഏറ്റെടുത്ത് ഫിഫ

ഖത്തറിൽ നിന്ന് 3,022 കിലോമീറ്റർ അകലെ, ഇങ്ങ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇന്ന് ലോക ഫുട്‌ബോൾ പ്രേമികളുടെ ചർച്ചാ വിഷയം. പുള്ളാവൂരിലെ ഭീമൻ കട്ടൗട്ടുകൾ ഫിഫ തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു പുള്ളാവൂർ. ഫുട്‌ബോൾ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തെ മുഴുവൻ ലോകകപ്പ് ചൂടിലേക്ക് എത്തിക്കാൻ കോഴിക്കോട്ടെ പുള്ളാവൂർ എന്ന ചെറുഗ്രാമത്തിന് സാധിച്ചു. ഇവിടെ പുഴയുടെ നടുവിൽ തലയുയർത്തി നിൽക്കുന്ന മെസ്സിയും, നെയ്മറും, […]

Sports World

World Cup 2022: ആരാധകർക്കും സന്ദർശകർക്കുമുള്ള ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്  ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]

Football

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾ; നവംബർ 20ന് കിക്കോഫ്

ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ കടന്നുപോകണം കളിക്കാർക്ക്. പ്രധാന ലീഗുകൾ നവംബർ 13ന്‌ ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന്‌ മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഇന്നുമുതൽ […]