വമ്പൻ അട്ടിമറികൾ കണ്ട ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിന് കാലിടറിയില്ല. ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി.
വിജയ ഗോൾ നേടിയിട്ടും നിശബ്ദനായി നിന്ന എംബോളോയുടെ മുഖം മറക്കാൻ കഴിയില്ല. ഗോളാഘോഷിക്കാതെ ആകാശത്തേക്ക് കൈയുയർത്തി നിശബദ്ധനായി നിൽക്കുന്ന എംബോളോയുടെ ചിത്രം ഇതിനോടകം പുറത്തു വന്നു. പിറന്ന മണ്ണിനോടുള്ള അടങ്ങാതെ സ്നേഹമാണ് ഈ മനുഷ്യൻ്റെ മനസ്സിൽ. 25 കാരനായ എംബോളോ കാമറൂണിലെ യോണ്ടേയിലാണ് ജനിച്ചത്. പിന്നീട് സ്വിറ്റ്സർലന്റിലേക്ക് കുടിയേറുകയായിരുന്നു.
റാങ്കിങ്ങിൽ 15–ാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡിനെതിരെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് 43–ാം സ്ഥാനത്തുള്ള കാമറൂൺ ആദ്യ പകുതിയിൽ പുറത്തെടുത്തത്. എന്നാൽ എംബോളോ നേടിയ ഗോളില്‍ കളിയുടെ ഗതിക്ക് വിപരീതമായി സ്വിറ്റ്സര്‍ലന്‍ഡ് 48ാം മനിറ്റില്‍ മുന്നിലെത്തുകയായിരുന്നു.