മോട്ടോ ജിപി ഇതിഹാസമായ ഇറ്റാലിയൻ താരം വാലൻ്റിനോ റോസി വിരമിക്കുന്നു. ഈ സീസണിനൊടുവിൽ റേസ് ട്രാക്കിനോട് വിടപറയുമെന്ന് റോസി അറിയിച്ചു. യമഹയുടെ ഡ്രൈവറാണ് 42കാരനായ റോസി. ഇതോടെ 25 വർഷം നീണ്ട കരിയറിനാണ് റോസി വിരാമമിടുന്നത്. 9 തവണ ലോക റേസിങ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 115 ഗ്രാൻഡ് പ്രീ കിരീടവും സ്വന്തമാക്കി. (Valentino Rossi retire MotoGP)
Related News
ഐ.എസ്.എല്; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന മത്സരത്തിന്
ഐ.എസ്.എല് അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ലീഗിലെ നാലാം സ്ഥാനക്കാരായ നോര്ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്. വൈകിട്ട് ഏഴിന് കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. നിരാശയുടെ പടുകുഴിയില് മുങ്ങി താണു പോയ ഒരു സീസണ് , താരങ്ങളും കാണികളും കൈവിട്ട ടീം, ഈ ടീമിന് ഇനി പ്രതീക്ഷിക്കാന് ഒന്നുമില്ല, കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ചക്രവര്ത്തിയുടെ സ്ഥാനത്ത് നിന്നും ഭിക്ഷാംദേഹിയിലേക്കുള്ള സഞ്ചാരമായിരുന്നു ഐ.എസ്.എല് അഞ്ചാം പതിപ്പ്. കഴിഞ്ഞ കാലത്തിന്റെ മേധാവിത്വം […]
പവൽ വെടിക്കെട്ടിലും പതറാതെ ഇന്ത്യ; അവസാന ഓവറിൽ ആവേശ ജയം
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് ആവേശ ജയം. 8 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിൻഡീസിനായി റോവ്മൻ പവൽ 36 പന്തുകളിൽ 68 റൺസെടുത്ത് പുറത്താവാതെ നിന്നു. നിക്കോളാസ് പൂരാൻ 62 റൺസ് നേടി പുറത്തായി. തുടക്കത്തിൽ വിൻഡീസ് ബാറ്റർമാരെ പിടിച്ചുനിർത്തിയ ഇന്ത്യ സ്കോറിംഗ് പിടിച്ചുനിർത്തുന്നതിൽ വിജയിച്ചു. ആദ്യ പവർപ്ലേയിൽ ഒരു […]
ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്: പരമ്പര തൂത്തുവാരൻ രോഹിത്തും സംഘവും
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഉച്ചയ്ക്ക് വൈകീട്ട് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല് മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും രോഹിത്തും സംഘവും ലക്ഷ്യമിടുക. ഇന്ത്യന് ടീമില് മാറ്റങ്ങളുണ്ടായേക്കും. യുസ് വേന്ദ്ര ചഹാലിനും വാഷിംഗ്ടണ് സുന്ദറിനും വിശ്രമം നല്കി രവി ബിഷ്നോയ്ക്കും കുല്ദീപ് യാദവിനും അവസരം നല്കിയേക്കും. സുന്ദറും ചഹാലും മികച്ച പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്. കൊവിഡ് ബാധിതനായിരുന്ന ശിഖര് […]