Football Sports

സന്തോഷ് ട്രോഫി യോഗ്യത; കേരളം സര്‍വ്വീസസ് മത്സരം ഇന്ന്

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ കേരളം ഇന്ന് സര്‍വ്വീസസിനെ നേരിടും. ഫൈനല്‍ റൗണ്ടില്ലെത്താന്‍ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. ജയിച്ചാലും തെലുങ്കാന പുതുച്ചേരി മത്സരഫലം കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനല്‍ റൗണ്ട് സാധ്യത.

തെലുങ്കാന പുതുച്ചേരിയെ പരാജയപ്പെടുത്തിയാല്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്താകും. തെലുങ്കാന പുതുച്ചേരി മത്സരം സമനിലയിലായാലും കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ടാവും