റഷ്യ യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ താരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവും ഏഴാം നമ്പര്‍ താരമായ ആന്‍ഡ്രേ റുബലേവുമാണ് യുദ്ധം വേണ്ടെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബായ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വിജയിച്ചതിന് ശേഷമാണ് ആന്‍ഡ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്. മത്സരവേദിക്ക് ചുറ്റുമായി ക്രമീകരിച്ചിരുന്ന ക്യാമറകളിലൊന്നില്‍ ‘ ദയവു ചെയ്ത് യുദ്ധം വേണ്ട’ എന്നാണ് മത്സരം അവസാനിച്ചതിന് ശേഷം ആന്‍ഡ്രേ കുറിച്ചത്.
Related News
‘രോഹിത്തിന് ടി20 ലോകകപ്പ് കളിക്കാം പക്ഷേ…’: മുത്തയ്യ മുരളീധരൻ
ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ച് ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ് ടി20ക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്മാന്റെ പരിമിത ഓവർ കരിയർ അവസാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുത്തയ്യ മുരളീധരന്റെ പ്രതികരണം. ‘അദ്ദേഹത്തിന്റെ ഏകദിന ലോകകപ്പ് പ്രകടനം നിങ്ങൾ നോക്കൂ. അവൻ നൽകിയ തുടക്കം, രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ്. ടൂർണമെന്റിലുടനീളം രോഹിത് മികവ് തുടർന്നു. രോഹിത്തിന് ഇപ്പോൾ 36 വയസ് മാത്രമാണ്. കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോലിയെപ്പോലെ ഫിറ്റ്നസ് […]
റൊണാള്‍ഡോയെ പുകഴ്ത്തി ഹിഗ്വെയ്ന്; യുവന്റസില്‍ തുടരും
ഈ സീസണില്‍ യുവന്റസിൽ തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മനസ് തുറന്ന് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗോൺസാലോ ഹിഗ്വെയ്ൻ. ചെൽസിയുമായുള്ള വായ്പാ കരാർ അവസാനിച്ചതിനുശേഷം താൻ യുവന്റസ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഹിഗ്വെയ്ൻ പറഞ്ഞു. ”യുവന്റസില്‍ തിരിച്ചെത്തിയ ശേഷം എനിക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. യുവന്റസിൽ തുടരാനായിരുന്നു എനിക്ക് ഇഷ്ടം. ഞാൻ തിരിച്ചെത്തിയപ്പോൾ ആരും എന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ ഇവിടെ ജോലിക്ക് വന്നു, ഇനി എന്റെ മൂല്യം എന്താണെന്ന് തെളിയിക്കാനുള്ള ശ്രമമാണ്. അവർ ഒരു മികച്ച ടീമാണ്. വലിയൊരു ആരാധകവൃന്ദവുമുണ്ട്. […]
എക്കാലത്തെയും മികച്ച ഫുട്ബോളറാണ് മെസി; പുകഴ്ത്തി റാമോസ്
അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസിയെ പുകഴ്ത്തി സ്പാനിഷ് താരം സെർജിയോ റാമോസ്. നേരത്തെ സ്പാനിഷ് ലീഗിലെ റൈവൽ ടീമുകളായ ബാഴ്സലോണയിലും റയൽ മാഡ്രിഡിലും കളിച്ചുകൊണ്ടിരുന്ന താരങ്ങൾ ഇപ്പോൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയ്ക്കായി കളിക്കുകയാണ്. “മെസിക്കെതിരെ കളിക്കുകയെന്നത് വർഷങ്ങളോളം നീണ്ട സഹനതയായിരുന്നു. ഇപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ കളി ആസ്വദിക്കുന്നു. എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസി. മെസിയുമായുള്ള എൻ്റെ ബന്ധം വളരെ മികച്ചതാണ്. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനമുണ്ട്.”- പിഎസ്ജി ടിവിക്ക് നൽകിയ അഭിമുഖത്തിൽ റാമോസ് പറഞ്ഞു.