ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു.
ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടർന്ന് പാരീസിൽ കലാപം. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്ക് ധരിക്കാതിരുന്നതിന് 400 ലധികം പേർക്ക് പിഴ ചുമത്തിയതായും പാരിസ് പോലീസ് പറഞ്ഞു.
![ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2F27898d95-a140-4f1f-92e3-9deb176ac37e%2Fpsg_4.jpg?w=640&ssl=1)
ഫ്രഞ്ച് തലസ്ഥാന നഗരം നിലവിൽ കൊറോണ വൈറസ് റെഡ് സോണ്‍ അയിട്ടും ആരാധകർ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ദേ പ്രിൻസിന് പുറത്ത് തടിച്ചുകൂടി. തുടര്‍ന്ന് കലാപകാരിക്കള്‍ പോലീസുമായി എറ്റുമുട്ടി. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു.
![ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2F1e5f9df2-3c2c-4613-9002-9de8f2ae1859%2Fpsg2.jpg?w=640&ssl=1)
മത്സര ശേഷമാണ് ആരാധകർ പാരിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ലബ് പതാകകളും സ്കാർഫുകളുമായി തെരുവിലിറങ്ങിയ ആരാധകർ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് വാഹനം കത്തിച്ചു.
![ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2F2357ce15-4909-4e7a-8b0d-3ae1445b69e7%2Fpsg3.jpg?w=640&ssl=1)