Cricket Sports

പറഞ്ഞ് വിക്കറ്റെടുക്കാന്‍ ധോണിക്കെ പറ്റൂ

ബാറ്റിങ്ങിന് പുറമെ എം.എസ് ധോണി എന്തുകൊണ്ട് ടീമില്‍ അനിവാര്യമാകുന്നു എന്ന് തെളിയിക്കുന്ന ഒരു പ്രകടനം കൂടി. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലാണ് ‘ധോണി ബ്രില്യന്‍സ്’ ഒരിക്കല്‍ കൂടി ശ്രദ്ധേയമാകുന്നത്. ധോണിയുടെ നിര്‍ദ്ദേശം അതുപോലെ നടപ്പിലാക്കിയത് സ്പിന്നര്‍ കുല്‍ദീപ് യാദവ്. കുല്‍ദീപിന്‍റെ 38ാം ഓവറിലാണ് സംഭവം.

ബാറ്റ് ചെയ്യുന്നത് ട്രെന്‍ഡ് ബോള്‍ട്ട്. ഉടനെ സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ നിര്‍ദേശമെത്തി.. ” ഇയാള്‍ കണ്ണും അടച്ച് വെറുതെ പ്രതിരോധിക്കുകയാണ്. ഒരു ദൂസ്‌ര എറിഞ്ഞാല്‍ വീഴ്ത്താം…” അടുത്ത പന്തില്‍ കുല്‍ദീപിന്റെ ദൂസ്‌രയെത്തി, ബോള്‍ട്ട് പുറത്ത്! ബോള്‍ട്ടിന്‍റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യുടെ ജയം. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.