രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ
പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടം സ്വന്തമാക്കിയിരിക്കുന്നു. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ.
നാഷണ്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് റൊണോ മനോഹരമായി ഗോളാക്കിമാറ്റുകയായിരുന്നു.
ഇറാനിനായ് അലി ഡെയ്യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം. 109 ഗോള്‍ നേടിയ താരത്തെ മറികടക്കാന്‍ റൊണോക്ക് ഇനി കേവലം 10 ഗോളുകള്‍ മാത്രം മതി.
കഴിഞ്ഞ നവംബറില്‍ 99 ഗോളുകള്‍ റൊണോ സ്വന്തമാക്കിയിരുന്നു. റൊണോയുടെ 57ാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്.
തന്റെ 19ാം വയസ്സില്‍ 2004 യൂറോകപ്പിലാണ് റൊണോ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടുന്നത്. അവിടെന്ന് തുടങ്ങിയ ജൈത്രയാത്രയാണ് എല്ലാ കടമ്പയും ഭേദിച്ച് ഇന്നും മുന്നേറികൊണ്ടിരിക്കുന്നത്.