സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്
ബാഴ്സലോണ മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ട് വീണ്ടും ലയണല് മെസി. സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്.
““ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ നിന്റെ അഭാവം അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് അത്രക്കും പ്രയാസമേറിയ കാര്യമാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യും. ഒരുപാട് വർഷം നാം ഒന്നിച്ചുണ്ടായിരുന്നു, നമ്മളൊരുമിച്ച് ഭക്ഷണം കഴിഞ്ഞു. ഒരുമിച്ച് ചെലവഴിച്ച സമയങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ട്. മറ്റൊരു ജഴ്സിയിൽ നിന്നെ കാണുന്നതും നിനക്കെതിരെ കളിക്കേണ്ടി വരുന്നതും വളരെ വിചിത്രമായിരിക്കും. ക്ലബിനായും വ്യക്തിപരമായും ഒരുപാട് നേട്ടങ്ങൾ സ്വന്താക്കിയ താരവും, ക്ലബ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളുമായ നിനക്ക് അർഹിക്കുന്ന യാത്രയയപ്പ് ലഭിച്ചില്ല. ഇതുപോലെ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല നീ. പക്ഷേ, ഈ സമയത്ത് എന്നെ ഒന്നും അത്ഭുതപ്പെടുന്നില്ല.”- “ഈ പുതിയ വെല്ലുവിളിയിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. ഉടൻ കാണാം സുഹൃത്തേ,” എന്ന് പറഞ്ഞാണ് മെസി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ കുറിപ്പിന് മുൻ ബാഴ്സ താരം നെയ്മറുടെ മറുപടിയും മനേജ്മെൻ്റിനെ വിമർശിച്ചു കൊണ്ടായിരുന്നു.
ബാഴ്സലോനയ്ക്കായി 283 മത്സരത്തിൽ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സ ചരിത്രത്തിൽ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്.