Football Sports

മുന്നില്‍ നിന്ന ശേഷം ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി

മുംബൈ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകര്‍ത്ത് മുംബൈ സമനില ഗോള്‍ നേടി. ബിപിന്‍ സിങ് ആണ് മുംബൈക്കായി സമനില ഗോള്‍ നേടിയത്. പിന്നാലെ തകര്‍പ്പന്‍ കളിയുമായി മുംബൈ മൈതാനം കീഴടക്കുകയായിരുന്നു. ഇതിനിടെ 65ാം മിനുട്ടില്‍ മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു മുംബൈക്ക് പെനാൽറ്റി ലഭിച്ചത്. കിട്ടിയ പെനാല്‍ട്ടി ലക്ഷ്യം തെറ്റാതെ ലെ ഫോൺഡ്രെ വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് തകര്‍ന്നു. പിന്നീട് സമനിലക്കായ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്‍റെ സെമി സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്