Football Sports

സമനില ചോദിച്ചുവാങ്ങി ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ സമനില.

അഞ്ചാം മിനുറ്റില്‍ സെര്‍ജിയോ സിഡോഞ്ജെയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗ്യാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അപ്പിയാ നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് ജയത്തിനരികെ എത്തിയിരുന്നു. എന്നാല്‍ തൊണ്ണൂറാം മിനുറ്റില്‍ ഇഡ്രിസാ സൈല്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചുവന്നു. സ്കോര്‍ 2-2. ഇതോടെ ആദ്യ ജയം എന്ന സ്വപ്നം ബ്ലാസ്റ്റേഴ്സ് പടിക്കല്‍ കലമുടച്ചുകൊണ്ട് സമനില ചോദിച്ചുവാങ്ങുകയായിരുന്നു.