2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്തരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേത്തി. യോഗ്യതാ റൌണ്ടിലെ ഇന്ത്യയുടെ മുന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ചിരുന്നു.
