ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ് ഇന്ന് ഒഡീഷ എഫ്.സിയെ നേരിടും. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റഴ്സിന് ഇന്നത്തെ മത്സരം നിര്‍ണ്ണയകമാണ്. രാത്രി 7.30ന് കലൂര്‍ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
ഉദ്ഘാടന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേടിയ ത്രസിപ്പിക്കുന്ന ജയം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. പ്രതിരോധത്തിലെ പിഴവാണ് മുംബൈക്കെതിരായ നമത്സരത്തില്‍ വിനയായെതെങ്കില്‍ ഹൈദരാബാദിനെതിരെ ആദ്യം ഗോള്‍ നേടിയിട്ടും രാണ്ടാം പകുതിയില്‍ കഴി കൈവിടുന്ന കാഴ്ചയാണ് കാണാനായത്. സീസണിലെ തുടക്കം മുതല്‍ തന്നെ വിദേശതാരങ്ങളടക്കം പരിക്കിന്റെ പിടിയിലായത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ പ്രതികൂലമായി തന്നെ ബാധിക്കുന്നുണ്ട്. പ്രതിരോധ താരം സുവര്‍ലൂണും മധ്യനിരയിലെ വിദേശ താരം മരിയോ ആര്‍ക്കേവ്സും പരിക്കിന്റെ പിടിയിലാണ്.
ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും മുബൈക്കെതിരെ ജയത്തോടെ തിരിച്ചുവരാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഒഡിഷ. എരിഡെയ്ന്‍ സാന്റാന, മാര്‍ക്കോസ് ടെബാര്‍ താരങ്ങളും ജെറിയും വിനീത് റായും ഉള്‍പ്പെടെയുള്ള മികച്ച ഇന്ത്യ താരങ്ങളുമാണ് ഒഡിഷയുടെ കരുത്ത്.
മൂന്നു കളിയില്‍ ഒരു ജയവും 2 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഒഡീഷ ആറാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണുമുള്ളത്. തുടര്‍ച്ചയാ തോല്‍വിയില്‍ നിരാശരായ ആരാധകരെ തിരിച്ചുകൊണ്ടുവരാന്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല.