Football

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സ-ബയേൺ പോരാട്ടം; ഇക്കുറി ലെവൻഡോവ്ക്സിയ്ക്ക് മുഖം മാറ്റം

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലാണ് ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുറ്റുക. ഇവർക്കൊപ്പം ഇൻ്റർ മിലാൻ കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. 8 വർഷം ബയേണിലുണ്ടായിരുന്ന ലെവൻഡോവ്സ്കി ഇത്തവണ ബാഴ്സയിലാണ്. ഈ സീസണിലാണ് 34കാരനായ താരം കറ്റാലൻ ക്ലബിലെത്തിയത്.

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡുകളാണ് ബാഴ്സയ്ക്കുള്ളത്. മുൻ സീസണുകളിൽ കൂടുതലും നോക്കൗട്ടിലാണ് ബാഴ്സ ബയേണിനെ നേരിട്ടിരുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയും ബയേണും ഒരു ഗ്രൂപ്പിലായിരുന്നു. രണ്ട് പാദങ്ങളിലും ബയേൺ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയം കണ്ടു. 2020 ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടറി ബാഴ്സയെ 2നെതിരെ 8 ഗോളുകൾക്കാണ് ബയേൺ വീഴ്ത്തിയത്. ചാമ്പ്യൻസ് ലീഗിൽ 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 8 തവണ ബയേണും രണ്ട് തവണ ബാഴ്സയും വിജയിച്ചു.

അതേസമയം, ഗ്രൂപ്പ് ജിയിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിൻ ഹാലൻഡ് തൻ്റെ പഴയ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടും. ഹാലൻഡും ഈ സീസണിലാണ് ഇംഗ്ലീഷ് വമ്പന്മാരുമായി കരാർ ഒപ്പിട്ടത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ

Group A: Ajax, Liverpool, Napoli, Rangers

Group B: Porto, Athletico Madrid, Leverkusen, Brugge

Group C: Bayern, Barcelona, Inter Milan, Vitoria

Group D: Eintracht, Tottenham, Sporting, Marseille

Group E: AC Milan, Chelsea, Salzburg, Dinamo Zagreb

Group F: Real Madrid, Leipzig, Shakhtar, Celtic

Group G: Manchester City, Sevilla, Dortmund, Copenhagen

Group H: PSG, Juventus, Benfica, Haifa