കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. അല്‍ ഖോറില്‍ സ്ഥിതി ചെയ്യുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 03.30 ന്. ഗ്രൂപ്പ് മത്സരങ്ങള്‍ 3.30 pm മുതല്‍ 12.30 വരെ നടക്കും
![2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു](https://i0.wp.com/gumlet.assettype.com/mediaone%2F2020-07%2F9d60784a-89a7-462c-8118-2e646fe14db4%2Fqatar.jpg?w=640&ssl=1)