Football Sports

ഐഎസ്എലിൽ വീണ്ടും കൊവിഡ്; എഫ്സി ഗോവയുടെ അഞ്ച് താരങ്ങൾക്ക് വൈറസ് ബാധ

ഐഎസ്എലിൽ വീണ്ടും കൊവിഡ് ബാധയെന്ന് റിപ്പോർട്ട്. എഫ്സി ഗോവ ക്യാമ്പിലെ ഏഴ് പേർക്കാണ് പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ച് പേരും താരങ്ങളാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാളെ എടികെ മോഹൻബഗാനെതിരെ കളിക്കാനിറങ്ങേണ്ട എഫ്സി ഗോവയുടെ പ്രീമാച്ച് വാർത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു.

ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ന് പരിശീലനത്തിന് ഇറങ്ങിയവരുടെ എണ്ണം കുറവായിരുന്നു. ബ്രാണ്ടൻ ഫെർണാണ്ടസ്, പ്രിൻസ്ടൺ തുടങ്ങിവരൊക്കെ കൊവിഡ് ബാധിതരിൽ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണ ഐഎസ്എലിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴും എഫ്സി ഗോവ ക്യാമ്പിൽ വൈറസ് ബാധിച്ചിരുന്നു.