യൂറോകപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ. ജർമ്മനിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളിന്. റഹീം സ്റ്റെർലിങ്ങും, ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത് . 55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണ്ണമെന്റിന്റെ നൗക്കൗട്ടിൽ ജർമ്മനിയെ തോൽപ്പിക്കുന്നത്.
Related News
അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു
വേഗതകൊണ്ട് ബാറ്റ്സ്മാന്മാരെ അമ്പരപ്പിച്ച പാക് പേസ്ബൗളര്‍ ഷുഹൈബ് അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു. അക്തര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14ന് കളി തുടങ്ങുമെന്നാണ് അക്തറിന്റെ പ്രഖ്യാപനം.
ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡോടെ അന്നു റാണി ഫെെനലില്‍
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ ഫൈനലില്‍. ഇന്ത്യന്‍ താരം അന്നുറാണിയാണ് ഫൈനലില്‍ കടന്നത്. ദേശീയ റെക്കോര്‍ഡോടെയാണ് താരം ഫെെനലില്‍ പ്രവേശിച്ചത്. 62.43 പുതിയ റെക്കോര്‍ഡാണ് അന്നു കുറിച്ചത്. ഫൈനലില്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നു റാണി മീഡിയ വണിനോട് പറഞ്ഞു. നാളെ രാത്രിയാണ് ഫെെനൽ. യോഗ്യതാ റൌണ്ടില്‍ അഞ്ചാം സ്ഥാനം നേടിയാണ് അന്നു ഫെെനലില്‍ കടന്നത്. മീറ്റില്‍ ഇന്ന് നാല് ഫൈനലുകള്‍ അരങ്ങേറും. നാല് സ്വര്‍ണവുമായി അമേരിക്ക കുതിപ്പ് തുടരുകയാണ്.
‘സിക്സടിക്കാനാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു’ തുറന്നു പറഞ്ഞ് ഡി.കെ
ന്യൂസിലന്റിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യക്ക് സ്ട്രൈക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന സംഭവമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വിവാദ സംഭവത്തിന് വിശദീകരണവുമായി ദിനേശ് കാര്‍ത്തിക് തന്നെ എത്തിയിരിക്കുന്നു. 20 ഓവറില്‍ 213 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ക്രുണാലും കാര്‍ത്തികും ക്രീസില്‍ ഒരുമിച്ചപ്പോള്‍ വേണ്ടിയിരുന്നത് 28 പന്തില്‍ 68 റണ്‍സ്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ വരാനിരിക്കുന്നത് ബൗളര്‍മാര്‍. അത്തരമൊരു സാഹചര്യത്തില്‍ […]