കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വർണം നേട്ടത്തിൽ തിളങ്ങി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾ. 21 വയസ് കാരൻ ലക്ഷ്യ സെന്നിന്റെ വിട്ടുകൊടുക്കാത്ത ലഷ്യ ബോധമുള്ള പ്രകടനം പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണ്ണം സമ്മാനിച്ചു.
ഫൈനലിൽ കരുത്തനായ മലേഷ്യൻ താരം സേ യോഗ് ഇഗിനെയാണ് സെൻ തകർത്തത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോൾ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21- 16 ന് തുടർച്ചയായി രണ്ട് സെറ്റുകൾ നേടി സ്വർണം ലക്ഷ്യ സെൻ നേടിയെടുത്തത്.
നേരത്തെ ഇന്ത്യയുടെ പി വി സിന്ധു വനിത സിംഗിൾസ് സ്വർണം നേടിരുന്നു. ലക്ഷ്യയുടെ വിജയത്തോടെ ഇരട്ടി മധുരമായിരിക്കുകയാണ്.
ലോക പത്താം നമ്പർ താരമായ ലക്ഷ്യ കഴിഞ്ഞ തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. മലേഷ്യൻ താരത്തോട് മൂന്ന് മത്സരങ്ങളിലാണ് ലക്ഷ്യ സെൻ ഇതുവരെ ഏറ്റുമുട്ടിയത്. ഒരിക്കൽ പോലും ലഷ്യ സെന്നിനെ തോൽപ്പിക്കാൻ സേ യോഗ് ഇഗിന് സാധിച്ചിട്ടില്ല.