Cricket Sports

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ ആരുടെ പേരില്‍?

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കാനഡയുടെ പേരിലാണ്. 2003ല്‍ സൌത്താഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 36 റണ്‍സിനാണ് കനേഡിയന്‍ ടീം പുറത്തായത്. 272 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് അന്ന് ശ്രീലങ്ക വിജയിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു, കെനിയയോട് കീഴടങ്ങിയത് അവസാന ഘട്ടത്തില്‍. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുടെ പ്രതീക്ഷകളില്‍ ശ്രീലങ്കയ്ക്കെതിരെ പാഡ് കെട്ടിയ കനേഡിയന്‍ ടീം.പക്ഷേ കാത്തിരുന്നത് നാണക്കേടിന്റെ റെക്കോര്‍ഡ്.. റണ്ണെടുക്കും മുന്‍പ് ഡേവിസണ്‍ പുറത്ത്.പിന്നെ തുരുതുരാ വിക്കറ്റുകള്‍.നിസാങ്ക നാലും വാസ് മൂന്നും വിക്കറ്റുകള്‍ പിഴുതു.2003ല്‍ ശ്രീലങ്കക്കെതിരെ 36 റണ്‍സിനാണ് കനേഡിയന്‍ ടീം പുറത്തായത്. 272 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് അന്ന് ശ്രീലങ്ക വിജയിച്ചത്

9 റണ്‍സ് വീതമെടുത്ത ചുംനെയും ക്യാപ്റ്റന്‍ ജോ ഹാരിസും ടോപ് സ്കോറര്‍മാര്‍.അതായത്, ഒരു താരം പോലും ഇരട്ടയക്കം കടന്നില്ല.. എക്സ്ട്രാ റണ്‍സ് വിട്ടുകൊടുക്കാതിരുന്നതും ലങ്കന്‍ ബൌളര്‍മാരുടെ കണിശതക്ക് അടയാളമായി 36 റണ്‍സ്, അന്ന് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറായിരുന്നു. തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയുടെ സിംബാബ്‍വെ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ സിംബാബ്‍വെ 35 റണ്‍സിന് പുറത്തായതോടെ ആ നാണക്കേട് കനേഡിയന്‍ ടീമിനെ വിട്ടൊഴിഞ്ഞു. പക്ഷേ ലോകകപ്പിലെ കുറഞ്ഞ സ്കോര്‍ ഇന്നും കാനഡയുടെ 36 തന്നെശ്രീലങ്കയുടെ സിംബാബ്‍വെ ഝാണ്ഡവം ഇവിടെ കാണാം