ഓസ്ട്രേലിയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്ററി 20 മത്സരത്തില്‍ ഇന്ത്യ 20 റണ്‍സ് വിജയം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസിസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളൂ. ടോസ് നേടിയ മാത്യു വെയ്ഡ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിങ്കു സിങും യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ജിതേഷ് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ 175 എന്ന മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 46 റണ്‍സെടുത്ത റിങ്കുവാണ് ടോപ് സ്കോറര്‍.
Related News
നാലടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് അൽ നാസ്സർ
ലോക ഫുട്ബോൾ ചരിത്രത്തിൽ ക്ലബ് മത്സരങ്ങളിൽ 500 ഗോളുകൾ എന്ന നാഴികക്കല്ല് ക്രിസ്റ്റിയാനോ റൊണാൾഡോ കടന്ന മത്സരത്തിൽ അൽ വെഹ്ദക്ക് എതിരെ അൽ നാസ്സറിന് കൂറ്റൻ വിജയം. വിജയത്തോടുകൂടി 37 പോയിന്റുകളുമായി അൽ നാസ്സർ സൗദി പ്രൊ ലീഗിൽ അൽ നാസ്സർ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. പ്രായം വെറും സംഖ്യ മാത്രമാണെന്ന് വീണ്ടും കളിക്കളത്തിൽ തെളിയിക്കുകയാണ് റൊണാൾഡോ. മത്സരം ആരംഭിച്ചത് മുതൽ കളിക്കളത്തിൽ റൊണാൾഡോയുടെ സാന്നിധ്യം അൽ വെഹ്ദയെ പ്രതിരോധത്തിലാക്കി. താരത്തിലേക്ക് പന്ത് എത്താതിരിക്കാൻ അൽ […]
ഇംഗ്ലണ്ടോ ആസ്ട്രേലിയയോ? രണ്ടാം സെമി ഇന്ന്
ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. വൈകീട്ട് മൂന്ന് മണിക്ക് ബെര്മിങ്ങാമിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. കന്നി കിരീടം തേടിയുള്ള യാത്രയിലാണ് ഇംഗ്ലണ്ട്. ആസ്ത്രേലിയയാവട്ടെ കിരീടം കൈവിടാതിരിക്കാനുള്ള തയ്യാറെടുപ്പിലും. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ഓസീസ് രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. മൂന്ന് മത്സരം തോറ്റ ഇംഗ്ലീഷുകാര്‍ തൊട്ടുപിന്നില്‍ മൂന്നാമതായും. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം കങ്കാരുക്കള്‍ക്കൊപ്പം. പ്രമുഖ താരങ്ങളുടെ പരിക്ക് ആസ്ട്രേലിയക്ക് വെല്ലുവിളിയാണ്. പരിക്കേറ്റ ഉസ്മാന് ഖവാജയ്ക്ക് പകരം […]
നോക്കൗട്ടിൽ കടക്കാൻ വേണ്ടത് 15 ഗോൾ; 16 ഗോളടിച്ച് ഇന്ത്യ സൂപ്പർ ഫോറിൽ
ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇൻഡോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ നോക്കൗട്ടിൽ പ്രവേശിച്ചത്. മത്സരത്തിൽ 15 ഗോൾ ലീഡിലെങ്കിലും ജയിച്ചെങ്കിലേ ഇന്ത്യക്ക് നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്പിൽ ഇന്ത്യക്കും പാകിസ്താനും നാല് പോയിൻ്റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.