മുംബൈ: എം എസ് ധോണി വിരമിക്കലിനു കത്ത് നില്‍ക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നതെന്ന് ശാസ്‌ത്രി വിമര്‍ശിച്ചു.
ധോണി രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ നോക്കൂ. എന്തിനാണ് അദേഹത്തെ യാത്രയാക്കാന്‍ കുറേപ്പേര്‍ തിടുക്കം കൂട്ടുന്നത്. ധോണി വൈകാതെ വിരമിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അത് സംഭവിക്കുമ്ബോള്‍ സംഭവിക്കട്ടെ. ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ അദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 15 വര്‍ഷം ടീമിനായി കളിച്ച താരത്തിന് ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് അറിയാമെന്നും രവി ശാസ്‌ത്രി പറഞ്ഞു .”അടുത്ത രണ്ട് വര്‍ഷം ശ്രദ്ധ ടി20യിലാണ്. 2020ലും 2021ലും ടി20 ലോകകപ്പുകളുണ്ട്
കഴിവുള്ള താരങ്ങള്‍ നിരവധിയാണ് യുവ താരങ്ങള്‍ക്ക് അര്‍ഹമായ പ്രധാന്യം ടീമില്‍ നല്‍കും പുതിയ സെലക്‌ടര്‍മാര്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ശാസ്‌ത്രി