ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി ബൗളര്‍ സന്ദീപ് വാര്യരും. ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടംപിടിച്ചിരിക്കുന്നത്. ഏകദിന ടീമില്‍ സഞ്ജു സാംസണേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കു മാറിയ ഹാര്‍ദിക് പാണ്ഡ്യയും പൃഥ്വിഷായും ടീമിലെത്തി.
ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഏകദിന ടീമിനെ ശുഭ്മാന്‍ ഗിലും ചതുര്‍ദിന ടീമിനെ ഹനുമ വിഹാരിയുമാണ് നയിക്കുക. ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സന്ദീപിനെ ഇന്ത്യ എ ടീമിലെത്തിച്ചിരിക്കുന്നത്.
പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്ന പാണ്ഡ്യയെ ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ഏകദിനവും രണ്ടു ചതുര്‍ദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. രണ്ടു സന്നാഹമത്സരങ്ങളും പരമ്പരയിലുണ്ട്.
ഏകദിന ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, റിതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍(വി.), ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, അക്‌സര്‍, രാഹുല്‍ ചാഹര്‍, സന്ദീപ് വാര്യര്‍, ഇഷന്‍ പോരല്‍, ഖലീല്‍ അഹ്മദ്, മുഹമ്മദ് സിറാജ്
ചതുര്‍ ദിനം 1: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, പ്രിയാങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി(ക്യാപ്റ്റന്‍), കെ.എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഷഹ്ബാസ് നദീം, രാഹുല്‍ ചാഹര്‍, സന്ദീപ് വാര്യര്‍, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ഇഷന്‍ പോരല്‍, ഇശന്‍ കിഷന്‍.
ചതുര്‍ ദിനം 2: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി(ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ആര്‍ അശ്വിന്‍, ഷഹ്ബാസ് നദീം, സന്ദീപ് വാര്യര്‍, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ഇഷന്‍ പോരല്‍.