ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ടോസ് നേട്ടം. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യു പ്ലെസിസ് ബോളിങ് തെരഞ്ഞെടുത്തു. ധാരാളം റണ്ണൊഴുകുന്ന ചിന്ന സ്വാമിയിൽ രണ്ടാം ഇന്നിഗ്സിൽ മത്സരം കൈപ്പിടിയിൽ ഒതുക്കാം എന്ന ലക്ഷ്യമാണ് ബാംഗ്ലൂരിനുള്ളത്. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ, ഒരു മാറ്റവുമായാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്. പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം സിസാണ്ട മഗലക്ക് പകരം ശ്രീലങ്കൻ യുവ താരം മതീഷ പതിരാണ കളിക്കും. പകരക്കാരായി വന്ന താരങ്ങൾ നല്ല രീതിയിൽ തന്നെ കളിക്കാറുണ്ടെന്ന് വിശ്വാസം ചെന്നൈ ക്യാപ്റ്റൻ എം. എസ് ധോണി ടോസ് വേളയിൽ പങ്കുവെച്ചു.
Related News
ആദ്യ പത്ത് ഓവര്‍ ഇന്ത്യക്ക് സ്വന്തം
ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റ് മത്സരം 10 ഓവര്‍ പിന്നിട്ടപ്പോള്‍ ആധിപത്യത്തോടെ ഇന്ത്യ. 10 ഓവറില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കെതിരെ വെറും 27 റണ്‍സ് മാത്രമാണ് കീവികള്‍ക്ക് നേടാനായത്. ഒരു റണ്‍സ് നേടുന്നതിനിടെ ഗപ്ടിലിനെ ബുംറ പുറത്താകിയതോടെയും മികച്ച ഫീല്‍ഡിങ്ങിലൂടെയും ന്യൂസിലാന്റിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നായകന് കെയിന്‍ വില്യംസണും ഹെന്റി നിക്കോള്‍സുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാന്റ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെടുത്തിട്ടുണ്ട്.
പരിക്കേറ്റ പുകോവ്സ്കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ആസ്ട്രേലിയന്‍ ടീമില്‍
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ആസ്ട്രേലിയന്‍ ടീമിലേക്ക് വിക്ടോറിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ വില്‍ പുകോവ്സ്കിക്ക് പകരക്കാരനായാണ് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയത്. നേരത്തെ പരിക്കേറ്റ ഡേവിഡ് വാര്‍ണറും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നുള്ള ഏകദിനവും ടി20 പരമ്പരയും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. പരിശീലന മത്സരത്തിനിടെയണ് പുകോവ്സ്കിക്ക് പരിക്കേല്‍ക്കുന്നത്. പകരക്കാരനായി എത്തുന്ന മാര്‍ക്കസ് ഹാരിസ് ആസ്ട്രേലിയക്കായി 9 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് […]
മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വൻ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്കോറുകൾ നേടാനാകാതെ പോയ ഋതുരാജ് ഗെയ്ക്വാദ് ആദ്യ ഇലവനിൽ ഇല്ല. അരങ്ങേറ്റ മത്സരത്തിൽ രജത് പതിദാറാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. നിലവിൽ രണ്ട് കളിയിൽ നിന്ന് ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.