Cricket Sports

തിരിച്ചു വരവില്‍ ശാസ്ത്രിയുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ദനവ് ആരെയും അമ്പരപ്പിക്കും

ടീം ഇന്ത്യയുടെ ഹെഡ് കോച്ചായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്ക് ശമ്പളത്തിലും വലിയ വര്‍ദ്ദനവാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി കൂടിയാണ് രവി ശാസ്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അതിനോടൊപ്പം 20 ശതമാനം ശമ്പള വര്‍ദ്ദനവും അദ്ദേഹത്തിന് ലഭിച്ചു.

ഇപ്പോള്‍ ഒരു വര്‍ഷത്തിന് എട്ട് കോടി രൂപയാണ് രവി ശാസ്ത്രിയുടെ ശമ്പളം. അതില്‍ 20 ശതമാനം വര്‍ദ്ദനവ് ലഭിക്കുന്നതോടെ 9.5 മുതല്‍ 10 കോടി രൂപ വരെയാകും വാര്‍ഷിക ശമ്പളം. ശാസ്ത്രിയോടൊപ്പം ഫീല്‍ഡിങ്ങ് കോച്ച് ആര്‍. ശ്രീധര്‍, ബൌളിങ്ങ് കോച്ച് ഭാരത് അരുണ്‍ എന്നിവര്‍ക്കും തങ്ങളുടെ പൊസിഷന്‍ തിരിച്ചു കിട്ടിയിരുന്നു. അവര്‍ക്കും ശമ്പള വര്‍ദ്ദനവുണ്ടായിട്ടുണ്ട്.

സഞ്ചയ് ബംഗാറിന് പകരക്കാരനായി ബാറ്റിങ്ങ് കോച്ചായെത്തിയ വിക്രം റാവുത്തര്‍ക്ക് 2.5 കോടി മുതല്‍ മുന്ന് കോടി വരെ ലഭിക്കും. ലോകകപ്പിലെ നാലാം നമ്പറിലെ പൊരുത്തക്കേടിന് ബംഗാറാണ് ഉത്തരവാദിയെന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് രവി ശാസ്ത്രിയെ വീണ്ടും ഹെഡ് കോച്ചായി തെരഞ്ഞെടുത്തത്.