ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന കൂറ്റൻ സ്കോറാണ് മഞ്ഞപ്പടക്ക് മുന്നിലേക്ക് വെച്ചത്
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന് മുന്നിൽ മുട്ടുമടക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ആവേശമുറ്റി നിന്ന മത്സരത്തിൽ 16 റൺസിനായിരന്നു റോയൽസിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നെെക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ ആയുള്ളു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന കൂറ്റൻ സ്കോറാണ് മഞ്ഞപ്പടക്ക് മുന്നിലേക്ക് വെച്ചത്. നായകൻ സ്റ്റീവൻ സ്മിത്തും സഞ്ജു സാംസണും തകർത്തടിച്ചപ്പോൾ ചെന്നെെ ബൗളർമാർക്ക് നോക്കി നിൽക്കാനെ പറ്റിയുള്ളു.
സഞ്ജു 32 പന്തില്‍ ഒൻപത് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സെടുത്തു. നാല് വീതം ബൗണ്ടറിയും സിക്സറുകളും പറത്തിയ സ്മിത്ത് 47 പന്തിൽ നിന്നാണ് 69 റൺസെടുത്തത്. സഞ്ജുവാണ് കളിയിലെ താരം.
ചെെന്നെെയിൽ പന്തെടുത്തവരെല്ലാം സാമാന്യം ഭേദപ്പെട്ട നിലയില്‍ തല്ലുവാങ്ങി. നാല് ഓവറിൽ ചൗള 55 റൺസ് വഴങ്ങിയപ്പോൾ, എൻഗിഡി 56 റൺസാണ് വിട്ടുകൊടുത്തത്. ചെന്നെക്കായി സാം ക്യുറൻ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഡുപ്ലെസിസിന്റെയും (37 പന്തിൽ 72 റൺസ്) വാട്സന്റേയും (21 പന്തിൽ 33 റൺസ്) നേതൃത്വത്തിൽ പൊരുതി നോക്കിയെങ്കിലും കാലിടറി. നായകൻ എം.എസ് ധോണി പുറത്താകാതെ 29 റൺസെടുത്തു. റോയൽസിനായി രാഹുൽ തെവാടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.