അബദ്ധത്തിൽ ആളെമാറി ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ഇന്നലെ നടന്ന ഐപിഎൽ ലേലത്തിലാണ് പഞ്ചാബിന് അബദ്ധം പിണഞ്ഞത്. ശശാങ്ക് സിംഗ് എന്ന കളിക്കാരനെ ടീമിലെത്തിച്ചെങ്കിലും തങ്ങൾ ഉദ്ദേശിച്ചയാളല്ല ഇതെന്ന് തിരിച്ചറിഞ്ഞ് ലേലത്തിൽ നിന്ന് പിന്മാറാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അത് നടക്കില്ലെന്ന് ഓക്ഷനിയർ പറഞ്ഞു. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തിൽ തൃപ്തരാവുകയായിരുന്നു. ലേലത്തിൻ്റെ അവസാന റൗണ്ടുകളിലാണ് പഞ്ചാബിന് അബദ്ധം പറ്റിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശശാങ്ക് സിംഗിനായി പഞ്ചാബ് പാഡിൽ ഉയർത്തി. ഛത്തീസ്ഗഡ് ടീമിൽ കളിക്കുന്ന 32 വയസുകാരൻ ശശാങ്ക് സിംഗ് ആയിരുന്നു ഇത്. വേറെ ആരും താരത്തിൽ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ ശശാങ്ക് പഞ്ചാബിലെത്തി. ഈ ലേലം അവസാനിച്ച് ഓക്ഷനീയർ മല്ലിക സാഗർ അടുത്തയാളിലേക്ക് പോകാനൊരുങ്ങവെയാണ് പഞ്ചാബിന് അബദ്ധം മനസിലായത്. ഇതോടെ ഇയാളെയല്ല തങ്ങൾ ഉദ്ദേശിച്ചതെന്ന് പഞ്ചാബ് അറിയിച്ചു. താരത്തെ വേണ്ടെന്ന് പഞ്ചാബ് പറഞ്ഞെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അതിനു സാധിക്കില്ലെന്ന് മല്ലിക സാഗർ അറിയിക്കുകയായിരുന്നു.ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരൻ ഓൾറൗണ്ടർ ശശാങ്ക് സിംഗിനായായിരുന്നു പഞ്ചാബിൻ്റെ ശ്രമം. ഈ താരത്തിൻ്റെയും അടിസ്ഥാന വില 20 ലക്ഷമായിരുന്നു. ഇതാണ് പഞ്ചാബിനെ കുഴപ്പിച്ചത്. പഞ്ചാബ് വാങ്ങിയ ശശാങ്ക് സിംഗ് മുൻപ് സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളിൽ കളിച്ചതാണ്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള താരമാണ് ശശാങ്ക് സിംഗ്.
Related News
ആദ്യ അങ്കം ജയിച്ച് ഇംഗ്ലീഷ് പട
അങ്ങനെ ആദ്യ അങ്കം ജയിച്ച് ആതിഥേയർക്ക് ലോകകപ്പ് പരമ്പരയില്ഗംഭീര തുടക്കം. ആദ്യ ലോകകപ്പ് മത്സരത്തിൽ 104 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇംഗ്ലീഷുകാർ പരാജയപ്പെട്ടുത്തിയത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും വിസമയം തീര്‍ത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 311 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 207 റൺസില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സും പ്ലങ്കറ്റും രണ്ട് […]
ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്നിലാക്കിയാണ് അർജന്റീനിയൻ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള പുതു ചരിത്രം. ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലൺ […]
തുടർ വിജയങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ തകർത്തു
സീസണിന്റെ തുടക്കത്തിലെ തോൽവികളിൽ നിന്ന് കരകയറി തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടം. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ട ജംഷഡ്പൂരിനെയാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ പതിനേഴാം മിനിറ്റിൽ ദിമിത്രിയോസ് നേടിയ മിന്നും ഗോളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്യാപ്റ്റൻ അട്രിയാൻ ലൂണയാണ് വിജയ ഗോളിന് വഴിയൊരുക്കിയത്. ലൂണ എടുത്ത ഫ്രീ കിക്കിൽ നിന്നും ലഭിച്ച അവസരമാണ് ദിമിത്രിയോസ് ഗോളാക്കി മാറ്റിയത്. മത്സരത്തിലുടനീളം പന്ത് കൈവശം വെയ്ക്കുന്നതിൽ ആധിപത്യം സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് […]