ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍പ് പിങ്ക് ബോള്‍ ഉപയോഗിച്ച് രാത്രിയില്‍ പരിശീലനം നടത്താന്‍ ഒരുങ്ങി വിരാട് കോഹ്ലിയും സംഘവും. ഇന്ന് ഇന്‍ഡോറില്‍ വെച്ച് പിങ്ക് ബോള്‍ ഉപയോഗിച്ച് രാത്രിയില്‍ പരിശീലനം നടത്താനാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടെസ്റ്റിന് മുന്‍പ് പിങ്ക് ബോളില്‍ പരിചയം നേടുക എന്ന ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍ വെച്ച് പരിശീലനം നടത്തുന്നത്.
ഒന്നാം ടെസ്റ്റ് കഴിഞ്ഞ് രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മാത്രം ഉള്ളതുകൊണ്ടാണ് നേരത്തെ തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ടീം തീരുമാനിച്ചത്. നവംബര്‍ 22 ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ വെച്ചാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് മത്സരം. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് SGയുടെ പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യമായിട്ടാണ് SG പിങ്ക് ബോളുകള്‍ നിര്‍മിക്കുന്നതും. ഇതുവരെ നടന്ന ഡേ നൈറ്റ് ടെസ്റ്റുകളില്‍ എല്ലാം കൂകാബൂറ, ഡ്യൂക്ക് പന്തുകളാണ് ഉപയോഗിച്ചിരുന്നത്.