ന്യൂസിലന്‍ഡ് എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 5 വിക്കറ്റിന്റെ ജയം. പൃഥ്വി ഷാ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ടോം ബ്രൂസ്(47), കോള്‍ മക്കോണ്‍ഷി(34), ഗ്ലെന്‍ ഫിലിപ്പ്(24) എന്നിവരും കാര്യമായ സംഭാവന നല്‍കി.ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റും വീഴ്‌ത്തി.
സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 29.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. പൃഥ്വി ഷാ(35 പന്തില്‍ 48), മായങ്ക് അഗര്‍വാള്‍(29), ശുഭ്മാന്‍ ഗില്‍(30), സഞ്ജു സാംസണ്‍(21 പന്തില്‍ 39), സൂര്യകുമാര്‍ യാദവ് (18 പന്തില്‍ 35) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 20 റണ്‍സെടുത്ത വിജയ് ശങ്കറും, 15 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡെയും പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനുവേണ്ടി ജെയിംസ് നീഷാം 2 വിക്കറ്റെടുത്തു.