ടോസ് നേടിയ കോഹ്ലി ആതിഥേയരെ ബാറ്റിംങിന് അയക്കുകയായിരുന്നു…
ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംങ് തെരഞ്ഞെുക്കുകയായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്.
ചെറിയ മൈതാനമായതിനാല്‍ ആദ്യം ബൗള്‍ ചെയ്ത് എതിരാളികളെ സന്നര്ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി പറഞ്ഞു. ആദ്യ ഏകദിനത്തില്‍ ന്യൂസിലന്റ് ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നിരുന്നു. ഓക്ലാന്റിലും വന്‍സ്കോറുകള്‍ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ഏകദിനത്തിലെ ടീമില്‍ നിന്നും രണ്ട് വീതം മാറ്റങ്ങളോടെയാണ് ഇന്ത്യയും ന്യൂസിലന്റും ഇറങ്ങുന്നത്. ടെസ്റ്റിന് മുന്നോടിയായി ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സെയ്നിക്ക് അവസരം ലഭിച്ചു. കുല്‍ദീപിന് പകരം ചഹാല്‍ കളിക്കും. ന്യൂസിലന്റ് നിരയില്‍ സാറ്റ്നര്ക്ക് പകരം ചാപ്മാനും സോഥിക്ക് പകരം അരങ്ങേറ്റക്കാരന്‍ ജാമിസണും കളിക്കും.