Cricket Sports

പെയിന്റിങുമായി ധോണി; വീഡിയോ വൈറല്‍

ലോകകപ്പോട് കൂടി എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് ഇപ്പോഴത്തെ ‘ധോണി വിരമിക്കല്‍ മാര്‍ക്കറ്റിലെ’ പ്രധാന വാര്‍ത്ത. അവിടെയും ഇവിടെയുമായി ധോണി നല്‍കുന്ന ചില സൂചനകളില്‍ നിന്നാണ് ഇക്കണ്ട വാര്‍ത്തകളൊക്കെ വരുന്നത്. ഇപ്പോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത് കുട്ടിക്കാലത്ത് ചിത്രകാരനാവാന്‍ ആഗ്രഹിച്ചിരുന്ന കാര്യം പറയുന്ന വീഡിയോ ആണ്. ധോണി തന്നെയാണ് ഇക്കാര്യം പറയുന്നത്.

വളരെ രഹസ്യമായൊരു കാര്യം പങ്കിടാമെന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ക്കേ തന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രകാരനാവുക എന്നത്. ക്രിക്കറ്റ് ധാരാളം കളിച്ചു. എന്താണോ ഇനി ആവശ്യം അതാണ് ഇനി ചെയ്യേണ്ടതെന്നും ധോണി പറയുന്നുണ്ട്. താന്‍ വരച്ച ചിത്രങ്ങളും അദ്ദേഹം വീഡിയോയില്‍ കാണിക്കുന്നുണ്ട്. പെയിന്റിങുകളുടെ പ്രദര്‍ശനം നടത്താനുള്ള പദ്ധതികളും അദ്ദേഹം പങ്കുവെക്കുന്നു.


പ്രകൃതി ദൃശ്യം, വിമാനത്തിന്റെയും പെയിന്റിങാണ് ധോണി കാണിക്കുന്നത്. അതേസമയം മകള്‍ സിവ വരച്ചതാവാം ഈ പെയിന്റിങുകള്‍ എന്നാണ് അഭിപ്രായം.