Cricket Sports

വെല്ലിംങ്ടണ്‍ തോല്‍വിക്ക് പിന്നാലെ ധോണിക്ക് നാണക്കേടിന്റെ റെക്കോഡ്

ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. വെല്ലിംങ്ടണിലെ 80 റണ്‍ പരാജയം റണ്‍ അടിസ്ഥാനമാക്കി ടി 20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയുമായിരുന്നു. കൂട്ടത്തില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംങ് ധോണിക്കും ലഭിച്ചു ആരും ആഗ്രഹിക്കാത്ത ഒരു റെക്കോഡ്.

ആദ്യ ടി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി

വെല്ലിംങ്ടണ്‍ ടി 20യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധോണി. 31 പന്തുകളില്‍ നിന്നും 39 റണ്ണടിച്ച ധോണി മാത്രമായിരുന്നു 220 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. ആദ്യം ബാറ്റു ചെയ്ത കിവീസ് ഓപണര്‍ ടിം സെയ്‌ഫെര്‍ട്ടിന്റെ(84) ബാറ്റിംങ് മികവിലാണ് 219 റണ്ണിലെത്തിയത്.

മറുപടിയില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ(1) വേഗത്തില്‍ നഷ്ടമായി. ശിഖര്‍ ധവാനും(29) വിജയ് ശങ്കറും(27) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 33 റണ്‍ കൂട്ടിച്ചേര്‍ത്തെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞു. പന്ത്(4), ദിനേശ് കാര്‍ത്തിക്(5), ഹാര്‍ദിക് പാണ്ഡ്യ(4) എന്നിവര്‍ പവലിയനിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ധോണിയും ക്രുണാല്‍ പാണ്ഡ്യയുമാണ് കൂട്ടതകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

കണക്കുകള്‍ പറയും, ടി20യില്‍ കിവികള്‍ക്ക് മുന്നില്‍ കവാത്തു മറക്കുന്ന ഇന്ത്യ

39 റണ്‍ പ്രകടനത്തിനിടെ ധോണി ടി20യില്‍ 1500 റണ്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ധോണി ടോപ് സ്‌കോററായെങ്കിലും ടീം തോല്‍ക്കുന്ന മറ്റൊരു മത്സരമായി വെല്ലിംങ്ടണ്‍ ട്വന്റി 20 മാറി. ധോണി ടോപ്‌സ്‌കോററായ അഞ്ച് ടി 20 മത്സരങ്ങളിലും ഇന്ത്യ നേരത്തെ തോറ്റിരുന്നു.

ധോണി ഇന്ത്യയുടെ ടോപ്‌സ്‌കോററായ ടി20 മത്സരങ്ങള്‍

48* V ആസ്‌ട്രേലിയ, സിഡ്‌നി, 2012 (31 റണ്‍സിന് തോറ്റു)

38 V ഇംഗ്ലണ്ട്, മുംബൈ വാങ്കഡെ, 2012 (ആറ് വിക്കറ്റിന് തോറ്റു)

30 V ന്യൂസിലന്റ്, നാഗ്പൂര്‍, 2016(47 റണ്‍സിന് തോറ്റു)

36* V ഇംഗ്ലണ്ട്, കാണ്‍പൂര്‍, 2017 (ഏഴ് വിക്കറ്റിന് തോറ്റു)

39 V ന്യൂസിലന്റ്, വെല്ലിംങ്ടണ്‍, 2019 (80റണ്‍സിന് തോറ്റു)