Cricket Sports

‘വയനാട്ടിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് മിന്നുമണി


ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനായതിൽ അഭിമാനമെന്ന് മലയാളിയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി 24നോട്. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യതാൽ മാത്രമേ നേട്ടങ്ങളിലേക്ക് എത്താൻ കഴിയൂവെന്ന് മിന്നുമണി പറയുന്നു. വയനാട്ടിൽ നിന്നും ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തന്റെ യാത്ര വനിതാ ക്രിക്കറ്റർമാർക്ക് പ്രചോതനമാകുമെന്ന് കേൾക്കുന്നുണ്ട് അതിൽ സന്തോഷമെന്നും മിന്നുമണി ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെയാണ് ബംഗ്ലാദേശ് പര്യടനത്തിന് ശേഷം നാട്ടിലെത്തിയത്. ആദ്യ വിക്കറ്റ് നേടിയപ്പോൾ ടീം ഒന്നടങ്കം അഭിന്ദിച്ചത് മറക്കാനാവാത്ത നിമിഷമാണ്. പ്ലെയിങ്ങ് ഇലവനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മിന്നു മണിയുടെ പ്രതികരണം. മുതിർന്ന കളിക്കാരുടെ മികച്ച പിന്തുണ ലഭിച്ചതിനാൽ സമ്മർദ്ദം ഇല്ലാതെ കളിക്കാനായെന്നും മിന്നുമണി പറഞ്ഞു.

വളർന്നുവരുന്ന എല്ലാ പുതിയ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേകിച്ചും വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇൻസ്പിറേഷൻ ആവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. കേരള ക്രിക്കറ്റ് അസ്സോസിയേഷനെയും വയനാട് ഡിസ്ട്രിക്‌ട് ക്രിക്കറ്റ് അസ്സോസിയേഷനെയും നന്ദി അറിയിക്കുന്നു. ബംഗ്ളാദേശ് പരമ്പര വളരെ നല്ല അനുഭവമായിരുന്നു. അത്യാവശ്യം മികച്ച രീതിയിൽ പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചതിൽ സന്തോഷം. ആദ്യ മത്സരത്തിൽ എല്ലാ സഹകളിക്കാരുടെയും ഭാഗത്ത് നിന്നും മികച്ച സപ്പോർട്ടാണ് ലഭിച്ചത്.

ഇന്നലെയായിരുന്നു മലയാളി താരം മിന്നുമണി കേരളത്തിൽ തിരിച്ചെത്തിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മിന്നുമണിയെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആദ്യ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയായിരുന്നു മിന്നു മണിയുടെ അരങ്ങേറ്റം.

ബംഗ്ലാദേശിനെതിരായ സീരീസിൽ മിന്നും പ്രകടനമാണ് മിന്നു കാഴ്ച വെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി. പരമ്പരയ്ക്ക് ശേഷം കൊച്ചിയിൽ എത്തിയ മിന്നുവിന് ഗംഭീര വരവേൽപ്പാണ് നൽകിയത്.മിന്നു മണിയെ വരവേൽക്കാൻ നിരവധി ആളുകളാണ് നെടുമ്പാശേരിയിൽ എത്തിയത്. രണ്ടുദിവസം കൊച്ചിയിൽ തങ്ങുന്ന മിന്നുമണി അതിനുശേഷം സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങും.