സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി അത്‍ലറ്റിക് ബിൽബാവോക്ക് കിരീടം. 120 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം
.സൂപ്പര്‍ താരം ലയണൽ മെസി ചുവപ്പ് കാർഡ് വാങ്ങിയ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി തിളങ്ങിയത് ഇരട്ട ഗോളുകളുമായി അന്റോയ്ൻ ഗ്രീസ്മാനായിരുന്നു. മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ആയിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. ആ ഗോളിന് ഒരു മിനുട്ടിനകം തന്നെ ഓസ്കാർ മാർകസിലൂടെ അത്‍ലറ്റിക് ബിൽബാവോ നല്‍കി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ആണ് ജോർദി ആൽബയുടെ പാസിൽ നിന്ന് ഗ്രീസ്മാന്റെ രണ്ടാം ഗോൾ വന്നത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബിൽബാവോയുടെ സമനില ഗോൾ എത്തി, കളി എക്സ്ട്രാ ടൈമിലേക്ക്.
എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇനാകി വില്യംസിന്റെ ഗോള്‍ ബിൽബാവോക്ക് നിര്‍ണായക ലീഡും നൽകി. കിണഞ്ഞു ശ്രമിച്ചിട്ടും ഫൈനൽ വിസിൽ വരെ ബില്‍ബാവോ ഡിഫൻസ് തകര്‍ക്കാന്‍ ബാഴ്സക്കായില്ല. അതിനിടെ മെസിക്ക് ചുവപ്പ് കാര്‍ഡും ലഭിച്ചു.