ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്ലി മനുഷ്യനല്ലെന്നും മെഷീനാണെന്നും ലാറ പറഞ്ഞു. അദ്ദേഹം ഒരു യന്ത്രമാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉള്ള കളിക്കാരേക്കാള്‍ വ്യത്യസ്തനായ കളിക്കാരനാണ് കോഹ്ലി. ഫിറ്റ്നസ് എല്ലായ്പ്പോഴും പ്രധാനമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളേക്കാള്‍ പ്രധാനമായിരുന്നില്ല. കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിങ്ങള്‍ ശാരീരികമായി ഫിറ്റായിരിക്കണം.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/virat.jpg?resize=1200%2C642&ssl=1)