ആസ്ട്രേലിയൻ പര്യടനത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്‍ലി നായകനായി തിരികെ ടീമിൽ മടങ്ങിയെത്തി. കോഹ്‍ലിക്ക് പിന്നാലെ പേസ് ബൌളര്‍ ഇശാന്ത് ശർമ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ആസ്ട്രേലിയൻ പര്യടത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ, നവദീപ് സൈനി എന്നിവർ ടീമിന് പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗിൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ടീമില്‍ കയറിപ്പറ്റാന്‍ സാധിച്ചു. അരങ്ങേറ്റ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച നടരാജന്‍ പക്ഷേ ടെസ്റ്റ് ടീമിലിടം പിടിച്ചില്ല. ടെസ്റ്റിനേക്കാള്‍ മികച്ച പ്രകടനം ലിമിറ്റഡ് ഓവറുകളിലാണ് നടരാജന് പുറത്തെടുക്കാന്‍ സാധിച്ചത്.
ടീം ഇവരില്‍ നിന്ന്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിൻക്യ രഹാനെ, റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, ആർ.അശ്വിൻ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേല്‍