ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ടോസ് നിര്‍ഭാഗ്യം തുടരുകയാണ്. ഏഷ്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഒമ്പത് ടോസുകളാണ് ഡുപ്ലെസിക്ക് നഷ്ടമായത്. തന്റെ നിര്‍ഭാഗ്യം മാറ്റാനാണ് ഡുപ്ലെസി സഹതാരം ടെമ്പ ബാവുമയെ കൂടെ കൂട്ടിയത്. പക്ഷേ ഇത്തവണയും ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പമായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്റെ തീരുമാനം പറയും മുമ്പെ ചിരിക്കുന്നതും കാണാം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കോഹ് ലിയായിരുന്നു ടോസ് നേടിയിരുന്നത്. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മാത്രമല്ല 500 റണ്‍സിന് മേലെ ആദ്യ ഇന്നിങ്‌സില്‍ നേടുകയും ചെയ്തു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/08/virad-kohly.jpg?resize=1200%2C600&ssl=1)