രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു.
സ്കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: കേരളം: 185/9. 171, ഗുജറാത്ത്: 162,81
195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും കേരള ബൗളര്‍മാരെ വെല്ലുവിളിക്കാന്‍ ഗുജറാത്തിന് ആയില്ല. 20 റണ്‍സെടുക്കുന്നതിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്. കേരളത്തിന് ഭീഷണിയായേക്കാവുന്ന ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലിനെ മികച്ച ത്രോയിലൂടെ സച്ചിന് ബേബി പുറത്താക്കിയതോടെ കേരളം വിജയത്തിലേക്ക് ഏതാണ്ട് അടുത്തിരുന്നു. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിച്ച് പരിചയമുള്ള അക്സര്‍ പട്ടേല്‍(2) പിയൂഷ് ചൗള(4) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് പേര് മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. രാഹുല്‍ വി ഷാ(33) ധ്രുവ് രാവല്‍(17)