Cricket Football Sports

കലൂര്‍ സ്റ്റേഡിയം വിവാദം; കെ.സി.എയുടെ ആവശ്യം ന്യായമെന്ന് ജി.സി.ഡി.എ

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടുനല്‍കണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ന്യായമെന്ന് ജിസിഡിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ

കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെ.സി.എ വീണ്ടും ജി.സി.ഡി.എക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് കേരളബ്ലാസ്റ്റേഴ്സിന്‍റെ കേരളത്തിലെ പ്രതിനിധികളെ ജി.സി.ഡി.എ വിളിച്ചു വരുത്തിയത്. സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ എത്രയും വേഗം വ്യക്തത വരുത്തണെമെന്ന് ജി.സി.ഡി.എ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ബ്ലാസ്റ്റേഴ്സ് ഉടമകളേയും കെ.സി.എ ഭാരാവാഹികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ജി.സി.ഡി.എ തീരുമാനം.

സ്റ്റേഡിയം 30 വര്‍ഷത്തേക്ക് കെ.സി.എക്ക് നല്‍കിക്കൊണ്ടുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ കെ.സി.എയുടെ ആവശ്യം തള്ളികളയാന്‍ ജി.സി.ഡി.എക്ക് കഴിയില്ല. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് ജി.സി.ഡി.എ നടത്തുന്നത്. സമവായ ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കെ.സി.എയുടെ തീരുമാനം.