ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- മുംബൈ ഇന്ത്യന്‍സിനെ നേരിടും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍.
നാല് ടീമുകളിലേക്കും നാല് മത്സരങ്ങളിലേക്കും ചുരുങ്ങിയിരിക്കുന്നു ഐ.പി.എല്‍ പന്ത്രണ്ടാം സീസണ്‍. ആദ്യ ക്വാളിഫയറില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും. അഞ്ചാം ഫൈനലാണ് മുംബൈയുടെ ലക്ഷ്യം. ചെന്നൈയാകട്ടെ എട്ടാം തവണ ഫൈനല്‍ ലക്ഷ്യം വെക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ജയം മുംബൈക്കൊപ്പം നിന്നു.
വിജയം തുടരാന്‍ മുംബൈയും പരാജയത്തിന് കണക്ക് പറയാന്‍ ചെന്നൈയും. വൈകീട്ട് ഏഴരക്ക് ചെന്നൈയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹിയും ഹൈദരാബാദും ഏറ്റുമുട്ടും. നിലവിലെ ഫോമില്‍ ഡല്‍ഹിക്ക് മുന്‍തൂക്കം കല്‍പ്പിക്കാമെങ്കിലും ആരെയും വീഴ്ത്താന്‍ പോന്നവരാണ് ഹൈദരാബാദ്.
ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും തമ്മില്‍ മെയ് പത്തിന് രണ്ടാം ക്വാളിഫയര്‍.. മെയ് പന്ത്രണ്ടിനാണ് ഫൈനല്‍.