Cricket Sports

തിരിച്ചടിക്കാന്‍ മുംബെെയും ഡല്‍ഹിയും; ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. വെെകീട്ട് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍, ഡല്‍ഹിയും പഞ്ചാബും തമ്മിലാണ് രണ്ടാം മത്സരം.

സീസണില്‍ ആദ്യ ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. വൈകിട്ട് നാല് മണിക്ക് രാജസ്ഥാനിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലേറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ 14 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. എട്ട് മണിക്ക് ഡല്‍ഹി ഫിറോഷ കോട്‍ല സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ് ഡല്‍ഹിയും പഞ്ചാബും.