Cricket Sports

ലോകകപ്പ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് ബി.സി.സി.ഐ സെലക്ഷ‍ന്‍ കമ്മിറ്റി മുംബൈയില്‍ പ്രഖ്യാപിക്കും. ലോകകപ്പ് പോലുള്ള വലിയൊരു ടൂര്‍ണമെന്‍റിന് മുന്നോടിയായി താരങ്ങള്‍ക്ക് മാനസികമായി തയ്യാറെടുക്കുന്നതിനായാണ് എട്ട് ദിവസം മുമ്പേയുള്ള ഈ പ്രഖ്യാപനം.

അതേ ദിവസം മുംബൈയില്‍ വച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ മത്സരമുള്ളതിനാല്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.

വ്യക്തമായ ലക്ഷ്യത്തോടെ ശരിയായ ടീമിനെ തെരെഞ്ഞെടുത്താല്‍ മികച്ച ഫലം കണ്ടെത്താനാവുമെന്നും എല്ലാ തരത്തിലും ശക്തമായ ഒരു ടീമിനെ മാത്രമേ ഇത്തവണയും തെരഞ്ഞെടുക്കുള്ളൂ എന്നും ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു.