ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം എഡിഷന് ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.
മുന്‍ സീസണുകളില്‍ നിന്ന് വ്യതസ്തമായി ഇത്തവണം ഹോം മത്സരങ്ങളുണ്ടായിരിക്കില്ല. നിഷ്പക്ഷ വേദികളിലായി ആയിരിക്കും മത്സരങ്ങൾ നടക്കുക. ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ഫൈനല്‍ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാകും നടക്കുക. ‘വിവോ’ ആണ് ഐപിഎല്‍ 2021ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍.
ആറു വേദികളിലായായി ചുരുക്കിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളാണ് വേദി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ 10 മത്സരങ്ങള്‍ വീതവും അഹമ്മദാബാദ് ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ടു മത്സരങ്ങള്‍ വീതവും നടക്കും. പ്ലേ ഓഫിനും ഫൈനലിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുക.
കോവിഡ് വ്യാപനം മുന്‍നിര്‍ത്തി കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങൾ നടത്തുക. കോവിഡ് സാഹചര്യത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുകയോ സ്ഥിതി മെച്ചപ്പെടുകയോ ചെയ്താല്‍ കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കും.
2021 ഐപിഎല്‍ സീസണിലെ മത്സരക്രമം ഇങ്ങനെ