തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐ പി എല്ലില്‍ നിന്നും പിന്മാറി. 2015 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാര്‍ക്ക് അവസാനമായി ഐ പി എല്ലില്‍ കളിച്ചത്. 2018 ല്‍ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയിരുന്നെങ്കിലും പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സ്റ്റാര്‍ക്ക് ഐ പി എല്ലില്‍ നിന്നും പിന്മാറിയത്. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് ലേലത്തില്‍ നിന്നും പിന്മാറിയ മറ്റൊരു താരം.
മിച്ചല്‍ സ്റ്റാര്‍ക്ക് പിന്മാറിയെങ്കിലും സഹതാരങ്ങളായ ഗ്ലെന്‍ മാക്സ്വെല്, ക്രിസ് ലിന്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് അടക്കമുള്ള ഓസ്ട്രേലിയന്‍ താരങ്ങള്‍ ലേലത്തിനുള്ള പ്ലേയര്‍ ലിസ്റ്റിലുണ്ട്.