ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതകളുള്ളത് ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. നിലവില്‍ അവര്‍ കളിച്ച് കൊണ്ടിരിക്കുന്ന രീതി അവരെ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്ബോള്‍ ഗവാസ്കര്‍ വ്യക്തമാക്കി.
ഗവാസ്കറിന്റെ വാക്കുകള്‍ ഇങ്ങനെ, ” ഇംഗ്ലണ്ട് തന്നെയാണ് ഈ ലോകകപ്പിലെ ഫേവറിറ്റുകള്‍. ഇതിന് കാരണം ഇപ്പോള്‍ അവര്‍ കളിക്കുന്ന രീതി തന്നെയാണ്. മികച്ച ടീമാണ് അവരുടേത്. 2015 ലോകകപ്പിലെ ഞെട്ടലിന് ശേഷം ഈ ടീം അടിമുടി മാറി. അവര്‍ക്ക് വലിയ ആത്മവിശ്വാസം ഇപ്പോളുണ്ട്. വളരെ മനോഹരമായാണ് ഇപ്പോള്‍ അവര്‍ കളിച്ച് കൊണ്ടിരിക്കുന്നതും. കഴിഞ്ഞ രണ്ട് തവണയായി ആതിഥേയര്‍ തന്നെയാണ് ലോകകപ്പ് നേടുന്നത്. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം, എന്നാല്‍ ഫേവറിറ്റുകളായി ടൂര്‍ണമെന്റിനെത്തുന്ന ഇംഗ്ലണ്ടിനാണ് ഇത്തവണ കിരീടം നേടാനുള്ള കൂടുതല്‍ സാധ്യതകള്‍. ” ഗവാസ്കര്‍ പറഞ്ഞുനിര്‍ത്തി.