അടുത്ത മാസം മുതൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരം നവംബർ 12ന് നെതർലൻഡ്സിനെതിരെ നടക്കും. ബെംഗളൂരിവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാണ്. (india matches world cup)
ഒക്ടോബർ 11ന് അഫ്ഗാനിസ്താനെതിരെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങും. 14ന് പാകിസ്താനെതിരായ ബ്ലോക്ക്ബസ്റ്റർ മത്സരം അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. 19ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നാലാം മത്സരവും 22ന് ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഞ്ചാം മത്സരവും കളിക്കും. ലക്നൗവിൽ ഒക്ടോബർ 29ന് ഇംഗ്ലണ്ടിനെതിരെയാണ് അടുത്ത കളി. നവംബർ 2ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയും അഞ്ചിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.
ഇന്ത്യയുടെ ലോകകപ്പ് ടീം: Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Ishan Kishan, Suryakumar Yadav, Hardik Pandya, Ravindra Jadeja, Axar Patel, Shardul Thakur, Jasprit Bumrah, Kuldeep Yadav, Mohammed Shami, Mohammed Siraj.